ബംഗളൂരു: കന്നട സിനിമയിലെ മയക്കുമരുന്ന് റാക്കറ്റുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ മലയാളി നടനും മോഡലുമായ നിയാസ് മുഹമ്മദിന് (32) മലയാള-കന്നട സിനിമ മേഖലയുമായി അടുത്തബന്ധം. മലയാള സിനിമ മേഖലയിലെ പലരും സുഹൃത്തുക്കളാണ്.
കൊച്ചി അരൂരിൽനിന്ന് അഞ്ചുവർഷം മുമ്പ് ബംഗളൂരുവിലേക്ക് മാറിയ നിയാസിെൻറ പ്രഫഷനൽ മേഖലയിലെ വളർച്ച അതിവേഗമായിരുന്നു. ഫാഷൻ മോഡലിങ് രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ച നിയാസ് ഇതുവഴിയാണ് കന്നട മോഡലുകളുമായും സിനിമ താരങ്ങളുമായും ബന്ധം സ്ഥാപിച്ചത്. ടൊവിനോ തോമസ് നായകനായ മലയാള സിനിമ 'കൽക്കി'യിൽ വില്ലൻ വേഷത്തിലെത്തിയ നിയാസ് ചിത്രീകരണത്തിന് ബംഗളൂരുവിൽനിന്നാണ് എത്തിയിരുന്നത്.
ബംഗളൂരുവിൽ നിയാസിന് ഫാഷൻ 360 എന്ന മോഡൽ മാനേജ്മെൻറ് സ്ഥാപനവും കോർപറേറ്റ് പരിപാടികൾ, ഡി.ജെ പാർട്ടി, ഫാഷൻ ഷോ തുടങ്ങിയവ സംഘടിപ്പിക്കുന്ന സ്പെക്ട്ര 360 എന്ന ഇവൻറ് മാനേജ്മെൻറ് സ്ഥാപനവുമുണ്ട്. രണ്ടും ഇപ്പോൾ പ്രവർത്തിക്കുന്നില്ല. ഇൗ കമ്പനി സംഘടിപ്പിച്ചിരുന്ന പാർട്ടികളിൽ മയക്കുമരുന്ന് ഉപയോഗം നടന്നിരുന്നോ എന്നകാര്യം അന്വേഷണവിധേയമാക്കും.
മോഡലിങ് രംഗമാണ് പാഷനെന്നും മൂന്നുവർഷം മുമ്പ് അത് കണ്ടെത്തിയെന്നുമാണ് നിയാസ് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നത്. കുറഞ്ഞ കാലയളവിനിടെ ഇൗ രംഗത്തുണ്ടായ നിയാസിെൻറ വളർച്ചയും സംശയാസ്പദമാണ്.
അറസ്റ്റിലായ നടി രാഗിണി ദ്വിവേദി, ഇവരുടെ സുഹൃത്ത് രവിശങ്കർ, നടി സഞ്ജന, സുഹൃത്ത് രാഹുൽ ഷെട്ടി, ഇവൻറ് മാനേജർ വിരേൻ ഖന്ന എന്നിവരുമായി നിയാസ് മുഹമ്മദ് നിരന്തരം ബന്ധപ്പെട്ടിരുന്നതായി സി.സി.ബി കണ്ടെത്തി. നിയാസ് സംഘടിപ്പിച്ച ഒരു പാർട്ടിയിൽവെച്ചാണ് രാഗിണി ദ്വിവേദിയുമായി പരിചയത്തിലാകുന്നത്. തുടർന്ന് മറ്റുപല പാർട്ടികളിലും ഇവർ ഒന്നിക്കുകയും ഫോൺ വഴിയും മെസേജ് വഴിയും ബന്ധം നിലനിർത്തുകയും ചെയ്തു.
സഞ്ജന ഗൽറാണിയുമായുള്ള അടുപ്പം വെളിപ്പെടുത്തുന്ന വിഡിയോകളും ചിത്രങ്ങളും നിയാസ് തെൻറ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആഗസ്റ്റ് നാലിന് പോസ്റ്റ് ചെയ്ത വിഡിയോയിൽ സഞ്ജന ഗൽറാണി നിയാസിന് രാഖി കെട്ടുന്നതും ഇരുവരും സന്തോഷം പങ്കുവെക്കുന്നതുമായ ദൃശ്യങ്ങളാണുള്ളത്. ഇയാളുടെ ബംഗളൂരുവിലെ ചില ബിസിനസ് സംരംഭങ്ങളിൽ സഞ്ജന സഹകരിച്ചിരുന്നുവെന്നതിെൻറ തെളിവുകളും നിയാസിെൻറ എഫ്.ബി പോസ്റ്റുകളിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.