വാഷിങ്ടൺ: പരമാധികാര രാജ്യങ്ങൾക്ക് ഏത് രാജ്യത്ത് നിന്നും എണ്ണ വാങ്ങാൻ അധികാരമുണ്ടെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ ജോൺ കിർബി. ഇന്ത്യയുൾപ്പടെ ഏത് രാജ്യത്തിനും ഈ അധികാരമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് ജോ ബൈഡനും നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ചർച്ചയാവുമോയെന്ന ചോദ്യത്തിനാണ് അദ്ദേഹം മറുപടി നൽകിയത്. ജി20 ഉച്ചകോടിക്കിടെയുള്ള സന്ദർശനത്തിനിടെ നരേന്ദ്ര മോദിയും ബൈഡനും തമ്മിൽ ഉഭയകക്ഷി ചർച്ച നടത്തുന്നുണ്ട്.
എല്ലാ രാജ്യങ്ങൾ സ്വന്തം തീരുമാനങ്ങൾ എടുക്കാൻ അവകാശമുണ്ട്. അവർക്ക് ലഭിക്കുന്ന വിലക്ക് എണ്ണ വാങ്ങാൻ രാജ്യങ്ങളെ ഞങ്ങൾ പ്രോൽസാഹിപ്പിക്കുന്നു. അതേസമയം, റഷ്യയുമായും പുടിനുമായും വ്യാപാരം നടത്തേണ്ട സമയമല്ല ഇതെന്നാണ് കരുതന്നെതും അദ്ദേഹം പറഞ്ഞു. യുക്രെയ്ൻ അധിനിവേശം മുതൽ ഇന്ത്യ റഷ്യയിൽ നിന്നും കുറഞ്ഞ വിലക്ക് എണ്ണ വാങ്ങുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.