രാമനവമി സംഘർഷം: ബി.ജെ.പി മുൻ എം.എൽ.എ അറസ്റ്റിൽ

പട്ന: രാമനവമി ദിവസത്തിലെ സംഘർഷവുമായി ബന്ധപ്പെട്ട് ബിഹാറിൽ ബി.ജെ.പി മുൻ എം.എൽ.എ അറസ്റ്റിലായി. സസാറമിൽ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാവ് ജവഹർ പ്രസാദാണ് അറസ്റ്റിലായത്.

കോടതിയിൽ ഹാജരാക്കിയ ബി.ജെ.പി നേതാവിനെ രണ്ടാഴ്ചത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സസാറമിൽനിന്നും അഞ്ചു തവണ എം.എൽ.എ ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് ജവഹർ പ്രസാദ്. അറസ്റ്റിനെതിരെ ബി.ജെ.പി രംഗത്തുവന്നിട്ടുണ്ട്.

എന്നാൽ, അക്രമസംഭവങ്ങളിൽ പങ്കുണ്ടെന്ന് തെളിഞ്ഞാൽ പാർട്ടി ഏതെന്ന് നോക്കാതെ അറസ്റ്റ് ചെയ്യുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ പ്രതികരിച്ചു.

മാർച്ച് 31ന് സസാറം നഗരത്തിലുണ്ടായ അക്രമസംഭവങ്ങളിൽ ഒരു ഡസനിലേറെ പേർക്ക് പരിക്കേറ്റിരുന്നു. നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - Ex-BJP MLA arrested over Ram Navami violence in Bihar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.