മുൻ വിദേശകാര്യ മന്ത്രി നട്‍വർ സിങ് അന്തരിച്ചു

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായ കെ. നട്‍വർ സിങ് (93) അന്തരിച്ചു. അസുഖബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിൽ ശനിയാഴ്ച രാത്രിയാണ് അന്ത്യം.

മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്ന 2004-05 കാലത്ത് വിദേശകാര്യ മന്ത്രിയായിരുന്നു. 1985-86 കാലഘട്ടത്തിൽ രാജീവ് ഗാന്ധി സർക്കാറിൽ ഇരുമ്പുരുക്ക്, ഖനി, കാർഷിക വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചിരുന്നു. പിന്നീട് 1986 മുതൽ 89 വരെ വിദേശകാര്യ സഹമന്ത്രിയായും പ്രവർത്തിച്ചു.

1931ൽ രാജസ്ഥാനിലെ ഭരത്പൂരിലാണ് നട്‍വർ സിങ്ങിന്‍റെ ജനനം. വിദേശകാര്യ സർവിസിൽ നയതന്ത്രജ്ഞനായിരുന്ന അദ്ദേഹം പിന്നീട് രാഷ്ട്രീയത്തിലേക്ക് തിരിയുകയായിരുന്നു. യു.കെയിലെ ഇന്ത്യൻ ഡെപ്യൂട്ടി ഹൈകമീഷണറായും സാംബിയയിലെ ഇന്ത്യൻ ഹൈകമീഷണറായും പ്രവർത്തിച്ചു. ഇന്ത്യ-പാക് ബന്ധം നിർണായകമായ 1980-82 കാലത്ത് പാകിസ്താനിലെ ഇന്ത്യൻ അംബാസഡറായിരുന്നു.

പദ്മവിഭൂഷൺ പുരസ്കാരം നൽകി രാജ്യം ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. 

Tags:    
News Summary - Ex-External Affairs Minister Natwar Singh dies at 93

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.