മുംബൈ: മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം. മഹാരാഷ്ട്ര നവനിർമാൺ സേന പ്രവർത്തകരാണ് വാഹനവ്യൂഹം ആക്രമിച്ചത്. എം.എൻ.എസ് പ്രവർത്തകർ വാഹനവ്യൂഹത്തിന് നേരെ വളകളും തേങ്ങകളും തക്കാളിയും എറിയുകയായിരുന്നു. ആക്രമണത്തിൽ രണ്ട് വാഹനങ്ങളുടെ ചില്ല് തകർന്നു.
താനെയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനായി ഉദ്ധവ് താക്കറെ എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. ഉദ്ധവിന്റെ പരിപാടി നടക്കുന്ന ഹാളിന് മുന്നിൽ പ്രതിഷേധവുമായി എം.എൻ.എസ് പ്രവർത്തകർ എത്തിയെങ്കിലും പൊലീസ് ഇവരെ അവിടെ നിന്നും മാറ്റി സംഘർഷസാധ്യത ഒഴിവാക്കുകയായിരുന്നു.
ബീഡിൽ വെച്ച് രാജ് താക്കറെയുടെ വാഹനവ്യൂഹത്തിന് നേരെ ശിവസേന പ്രവർത്തകർ ആക്രമണം നടത്തിയിരുന്നു. ഇതിനുള്ള തിരിച്ചടിയാണ് താനെയിൽ ഉദ്ധവിന് നേരെ നടന്ന ആക്രമണം. ഞങ്ങളുടെ പ്രവർത്തകർ ഉദ്ധവിന് നല്ല തിരിച്ചടിയാണ് കൊടുത്തിരിക്കുന്നതെന്ന് എം.എൻ.എസ് പ്രാദേശിക നേതാവ് അവിനാശ് ജാദവ് പറഞ്ഞു.
ശിവസൈനികർക്ക് ഏത് നേതാക്കൾക്കെതിരെയും പറയാം. എന്നാൽ, രാജ് താക്കറെക്കെതിരെ പറയാനാവില്ലെന്ന് ഓർമപ്പെടുത്തൽ കൂടിയാണ് ആക്രമണമെന്നും അവിനാശ് ജാദവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.