അവർ ഈ രാജ്യത്തെ പൗരൻമാരല്ലേ ​? ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ അപലപിച്ച് മുഹമ്മദ് യൂനുസ്

ബംഗ്ലാദേശ് കാവൽ മന്ത്രിസഭയുടെ തലവൻ മുഹമ്മദ് യൂനുസ്. നിന്ദ്യമായ ആക്രമണങ്ങളാണ് ബംഗ്ലാദേശിലെ ഹിന്ദുക്കൾ ഉൾപ്പടെയുള്ള ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്നതെന്ന് യുനുസ് പറഞ്ഞു. ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമം വർധിക്കുന്നതിനിടെയാണ് യൂനുസിന്റെ പ്രതികരണം

ന്യൂനപക്ഷങ്ങൾ ഈ രാജ്യത്തെ പൗരൻമാരല്ലേ. ഈ രാജ്യത്തെ സംരക്ഷിക്കുന്ന നിങ്ങൾക്ക് ചില കുടുംബങ്ങളെ രക്ഷിക്കാനാവില്ലേ. അവരെ ഉപദ്രവിക്കരുതെന്ന് നിങ്ങൾ പറയണം. അവരും നമ്മുടെ സഹോദരൻമാരാണ്. നമ്മൾ ഒരുമിച്ചാണ് പോരാടിയത്. നമ്മൾക്ക് ഒരുമിച്ച് നിൽക്കാമെന്ന് ബീഗം റോക്കിയ യൂനിവേഴ്സിറ്റി വിദ്യാർഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ ​അദ്ദേഹം പറഞ്ഞു.

ശൈഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് രാജ്യം വിട്ടതോടെ ബംഗ്ലാദേശിന് രണ്ടാം സ്വാതന്ത്ര്യം ലഭിച്ച പ്രതീതിയാണെന്നും പ്രഫ. മുഹമ്മദ് യൂനുസ് പറഞ്ഞു. ‘ഹസീന ഭരിക്കുമ്പോൾ ബംഗ്ലാദേശ് അധിനിവേശ രാജ്യമായിരുന്നു. അവർ ഒരു അധിനിവേശ ശക്തിയെപ്പോലെയാണ് ഭരിച്ചത്. സ്വേച്ഛാധിപതിയെയും ജനറലിനെയും പോലെ എല്ലാം നിയന്ത്രിക്കുന്ന രീതിയിലായിരുന്നു പെരുമാറ്റം. ഇന്ന് മോചനം ലഭിച്ചതായി ബംഗ്ലാദേശിലെ എല്ലാ ജനങ്ങൾക്കും തോന്നുന്നു

വിഷയത്തിൽ ഇന്ത്യ പ്രതികരിച്ചത് ബംഗ്ലാദേശിന്റെ ആഭ്യന്തര കാര്യം എന്ന് പറഞ്ഞൊഴിഞ്ഞാണ്. ഇതെന്നെ വേദനിപ്പിക്കുന്നു. സഹോദരന്റെ വീട് കത്തുമ്പോൾ ആഭ്യന്തര കാര്യം എന്ന് പറഞ്ഞൊഴിയാൻ കഴിയുമോ? സുതാര്യമായ തെരഞ്ഞെടുപ്പ് നടത്താൻ ഇന്ത്യ ആവശ്യപ്പെടണമായിരുന്നുവെന്നും യൂനുസ് പറഞ്ഞു.

Tags:    
News Summary - ‘Are they not citizens of this country?': Bangladesh's Muhammad Yunus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.