അഹമ്മദാബാദ്: ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും ഉപമുഖ്യമന്ത്രി നിതിൻ പട്ടേലും ഗുജറാത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മറ്റ് ബി.ജെ.പി സ്ഥാനാർഥികളെ പിന്തുണക്കാണ് തന്റെ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാവരുടേയും പിന്തുണയോടെ താൻ അഞ്ച് വർഷം സംസ്ഥാനം ഭരിച്ചു. ഈ തെരഞ്ഞെടുപ്പിൽ ഉത്തരവാദിത്തം പുതിയ പാർട്ടി പ്രവർത്തകർക്കാണ് നൽകിയിരിക്കുന്നത്. ഞാൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല. ഇതുസംബന്ധിച്ച് പാർട്ടിക്ക് കത്ത് നൽകിയിട്ടുണ്ട്. പാർട്ടി സ്ഥാനാർഥി ആരാണെങ്കിലും അയാളെ വിജയിപ്പിക്കാൻ വേണ്ടി പ്രവർത്തിക്കുമെന്നും വിജയ് രൂപാണി പറഞ്ഞു.
മുതിർന്ന ബി.ജെ.പി എം.എൽ.എ ഭൂപേന്ദ്രസിൻ ചുഡാസ്മയും തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല. ഇക്കാര്യം പാർട്ടിയെ അറിയിച്ചു. ഒമ്പത് തവണ തെരഞ്ഞെടുപ്പിൽ ജയിച്ചു. മറ്റ് പ്രവർത്തകർക്ക് കൂടി അവസരം ലഭിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.