കശ്മീരികൾ വിഷമിക്കേണ്ടതില്ല; ഇന്ത്യക്കെതിരെ വാളെടുത്ത് മിയാൻ‌ദാദ്

ഇസ്ലാമാബാദ്: കശ്മീർ വിഷയത്തിൽ ഇന്ത്യക്കെതിരെ രൂക്ഷ പ്രതികരണവുമായി പാക് മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ ജാവേദ് മിയാൻ‌ദാദ്. കശ്മീരികളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന പരിപാടിയുടെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. തനിക്ക് ബാറ്റ് പ്രയോഗിക്കാൻ കഴിയുമെങ്കിൽ വാൾ പ്രയോഗിക്കാനും സാധിക്കുമെന്ന് അദ്ദേഹം ചടങ്ങിൽ വ്യക്തമാക്കി.

പാക് ക്രിക്കറ്റ് ടീമിന്റെ ജേഴ്സി ധരിച്ച് വാൾ എടുത്താണ് മിയാൻ‌ദാദ് ചടങ്ങിനെത്തിയത്. കശ്മീർ സഹോദരങ്ങൾ വിഷമിക്കേണ്ടതില്ല. ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്. നേരത്തെ ഞാൻ സിക്സറുകൾ പറത്താൻ ബാറ്റ് ഉപയോഗിച്ചിരുന്നു. ഇപ്പോൾ എനിക്ക് ഈ വാളും ഉപയോഗിക്കാം- അദ്ദേഹം പറഞ്ഞു. ബാറ്റ് മൂർച്ചയുള്ളതായിരുന്നു. ഇപ്പോൾ‌ വാളും-മിയാൻ‌ദാദിൻെറ പിറകിൽ നിന്നും ഒരാൾ വിളിച്ച് പറയുന്നത് വിഡിയോയിൽ കേൾക്കാം. ഇത് കേട്ട പാക് താരം തനിക്ക് ബാറ്റുകൊണ്ട് സിക്സർ പറത്താൻ കഴിയുമെങ്കിലും വാളുകൊണ്ട് ഒരാളെ കൊല്ലാൻ കഴിയില്ലെന്ന് വ്യക്തമാക്കി.

ഇന്ത്യക്കെതിരെ ജാവേദ് മിയാൻ‌ദാദ് വിവാദ പരാമർശങ്ങൾ നടത്തുന്നത് ഇതാദ്യമായല്ല. കശ്മീരികളോട് ആയുധമെടുക്കാൻ അദ്ദേഹം നേരത്തെ ആവശ്യപ്പെട്ടിരുന്നു. സമാധാനം ലക്ഷ്യമിട്ട് പാക് കായികതാരങ്ങളുമായി നിയന്ത്രണ രേഖ സന്ദർശിക്കുമെന്ന് മിയാൻദാദ് നേരത്തെ വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - Ex-Pak cricketer Javed Miandad's threat to India over Kashmir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.