ജമ്മു കശ്മീരിലെ ഉധംപൂരിലും സൈനികരും ഭീകരരും തമ്മിൽ വെടിവെപ്പ്

ഉധംപൂർ: ജമ്മു കശ്മീരിലെ കത്വയിലുണ്ടായ ഏറ്റുമുട്ടലിന് പിന്നാലെ ഉധംപൂരിലും സൈനികരും ഭീകരരും തമ്മിൽ വെടിവെപ്പ്. ബസന്ത്ഗാഹിലെ സംഗ് പൊലീസ് പിക്കറ്റിലാണ് ഏറ്റുമുട്ടൽ നടന്നത്.

ഭീകരൻ പൊലീസ് പിക്കറ്റിലേക്ക് വെടിയുതിർക്കുകയായിരുന്നുവെന്ന് ഉധംപൂർ എസ്.എസ്.പി അറിയിച്ചു. സൈന്യം തിരിച്ചടിച്ചതോടെ ഭീകരർ വനത്തിലേക്ക് പിൻവാങ്ങി. രണ്ട് മാസത്തിനിടെ നടക്കുന്ന എട്ടാമത്തെ ആക്രമണമാണിത്.

കഴിഞ്ഞ ദിവസത്തെ ഏറ്റുമുട്ടലിന് പിന്നാലെ ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാസേന തിരച്ചിൽ വ്യാപിപ്പിച്ചിരുന്നു. ഇതിനിടെയാണ് ഉധംപൂരിലെ പൊലീസ് പിക്കറ്റിലേക്ക് ഭീകരർ വെടിവെപ്പ് നടത്തിയത്. ജൂലൈ എട്ടിന് സൈനിക വാഹനത്തിന് നേരെ ആക്രമണം നടത്തിയ ഭീകരരെ കണ്ടെത്താനാണ് സുരക്ഷാസേനയും പൊലീസും സി.ആർ.പി.എഫും സംയുക്ത തിരിച്ചൽ നടത്തുന്നത്.

കത്വയിലെ ബാദ്നോട്ട ഏരിയയിൽ പെട്രോളിങ് നടത്തിയ സുരക്ഷസേനക്ക് നേരെ നടന്ന ആക്രമണത്തിൽ അഞ്ച് ജവാന്മാർ വീരമൃത്യു വരിക്കുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ പ്രദേശവാസികളായ 24 പേർ കസ്റ്റഡിയിലുണ്ട്.

Tags:    
News Summary - Exchange of fire reported in Jammu and Kashmir's Udhampur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.