ന്യൂഡൽഹി: മുത്തലാഖ് മുസ്ലിം വ്യക്തിനിയമത്തിെൻറ ഭാഗമാണെങ്കിൽ 1937ൽ നിയമമുണ്ടാക്കിയപ്പോൾ മുത്തലാഖും ഉൾെപ്പടുത്തേണ്ടതായിരുന്നുവെന്ന് ജസ്റ്റിസുമാരായ ആർ.എഫ്. നരിമാനും യു.യു. ലളിതും പറഞ്ഞു. അങ്ങനെയുണ്ടായിട്ടില്ല എന്നതിനാൽ മുത്തലാഖ് വ്യക്തിനിയമത്തിെൻറ ഭാഗമല്ലെന്ന് വ്യക്തമാക്കിയ അവർ, അത് പാപമായതിനാൽ ഭരണഘടനയുടെ 25 (1) അനുച്ഛേദം നൽകുന്ന സംരക്ഷണം അതിന് ബാധകമല്ലെന്ന് ജസ്റ്റിസുമാർ പറഞ്ഞു.
പ്രവാചകന് മുമ്പ് അറബികൾക്കിടയിലുണ്ടായിരുന്നത് തോന്നുേമ്പാലെയുള്ള വിവാഹ മോചനമായിരുന്നു. എന്നാൽ, ഭാര്യ മോശമാകുകയും വിവാഹ ജീവിതം അസാധ്യമാകുകയും ചെയ്യുേമ്പാൾ മാത്രേമ ഇസ്ലാം വിവാഹമോചനം അനുവദിച്ചുള്ളൂ. ൈദവത്തിന് ഒട്ടും ഇഷ്ടമില്ലാത്ത കൃത്യമായാണ് പ്രവാചകൻ ഇതിനെ വിശേഷിപ്പിച്ചത്. ഇസ്ലാമിെൻറ അടിസ്ഥാനമായ കുടുംബ ജീവിതത്തെ വിവാഹമോചനം തകർക്കുമെന്നും ജസ്റ്റിസുമാർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.