ബംഗളൂരു: തായ്വാനീസ് കമ്പനി വിസ്ട്രണിെൻറ കോലാറിലെ െഎഫോൺ നിർമാണ യൂനിറ്റിൽ തൊഴിലാളി പ്രതിഷേധം അക്രമത്തിൽ കലാശിച്ച സംഭവത്തിൽ അഖിലേന്ത്യ സെൻട്രൽ കൗൺസിൽ ഒാഫ് ട്രേഡ് യൂനിയൻസ് (എ.െഎ.സി.സി.ടി.യു) വസ്തുതാന്വേഷണ റിപ്പോർട്ട് തയാറാക്കി. തൊഴിലാളികൾക്കുനേരെ കമ്പനിയിൽ നടന്നിരുന്ന കടുത്ത അനീതിയും ചൂഷണവുമാണ് അക്രമത്തിലേക്ക് വഴിവെച്ചതെന്നാണ് വസ്തുതാന്വേഷണ റിപ്പോർട്ടിെൻറ ഉള്ളടക്കം. കമ്പനിയിലെ തൊഴിലാളികളെ നേരിട്ടുകണ്ടാണ് റിപ്പോർട്ട് തയാറാക്കിയതെന്ന് അവർ പറഞ്ഞു.
കോലാർ നരസിപുര വ്യവസായ മേഖലയിൽ സ്ഥിതി ചെയ്യുന്ന വിസ്ട്രൺ കമ്പനിയിലെ 10,000ത്തോളം ജീവനക്കാർ കരാർ തൊഴിലാളികളാണ്. വിസ്ട്രൺ കമ്പനി അധികൃതർ തന്നെ ഇൻറർവ്യൂ നടത്തിയാണ് ഇവരെ ജോലിക്കെടുത്തതെങ്കിലും കോൺട്രാക്ടർമാർക്കു കീഴിലാണ് നിയമനമെന്ന് ജോലി ഉത്തരവിൽ പറയുന്നു. ഇത്തരത്തിൽ ആറ് കരാറുകാർ കമ്പനിക്കു കീഴിലുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ഇൗ കോൺട്രാക്ടർമാരുടെ പേരുകൾ മാത്രമാണ് രേഖകളിലുള്ളതെന്നും സ്ഥിരനിയമനം ഒഴിവാക്കാനും അവരുടെ അവകാശങ്ങൾ തടയാനും വിസ്ട്രൺ കമ്പനി സ്വീകരിച്ച തന്ത്രമാണിതെന്നും എ.െഎ.സി.സി.ടി.യു പറയുന്നു.
അവകാശങ്ങളെക്കുറിച്ച് സംസാരിക്കാൻ പല തൊഴിലാളികളും ഭയപ്പെടുകയാണ്. ദിനേന 12 മണിക്കൂറാണ് ജോലി ഷിഫ്റ്റ്. മുടങ്ങിക്കിടക്കുന്ന ശമ്പളവും അധികസമയം ജോലി ചെയ്യുന്നതിനുള്ള വേതനവും നൽകണമെന്ന് പലതവണ ജോലിക്കാർ ആവശ്യപ്പെട്ടിട്ടും കമ്പനി ഉദ്യോഗസ്ഥർ ചെവിക്കൊണ്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. കർണാടക, തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിൽനിന്നുള്ളവരാണ് കൂടുതൽ ജീവനക്കാരും. തുടർന്ന് അറിയിപ്പ് ലഭിക്കുന്നതുവരെ ഡ്യൂട്ടിയിൽ പ്രവേശിക്കേണ്ടതില്ലെന്നാണ് തൊഴിലാളികൾക്ക് മേലുദ്യോഗസ്ഥരിൽനിന്ന് മൊബൈൽ ഫോണിൽ ലഭിച്ച സന്ദേശം. തങ്ങളുടെ ജോലിയെക്കുറിച്ചും മുടങ്ങിക്കിടക്കുന്ന ശമ്പളത്തെക്കുറിച്ചും അവർ ആശങ്കാകുലരാണ്. തൊഴിലാളികളിൽ ഭൂരിഭാഗവും സാമ്പത്തികമായി പിന്നാക്കംനിൽക്കുന്നവരും ദലിതരുമാണ്. അവരുടെ തൊഴിൽപ്രശ്നങ്ങളിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് എ.െഎ.സി.സി.ടി.യു ആവശ്യപ്പെട്ടു. അക്രമസംഭവത്തിനുശേഷം കമ്പനി പരിസരത്ത് പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.