ചണ്ഡിഗഢ്: മൊഹാലിയിലെ പഞ്ചാബ് പൊലീസിന്റെ ഇന്റലിജൻസ് ആസ്ഥാനത്ത് സ്‌ഫോടനം നടന്നതിനെ തുടർന്ന് റിപ്പോർട്ട് തേടി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍. ഇന്റലിജൻസ് ആസ്ഥാനത്ത് സൂക്ഷിച്ചിരുന്ന സ്‌ഫോടകവസ്തു തിങ്കളാഴ്ച വൈകുന്നേരം പൊട്ടിത്തെറിച്ചതാണ് സ്‌ഫോടനത്തിന് കാരണമായതായി റിപ്പോർട്ടുകൾ പറയുന്നത്. സ്‌ഫോടനത്തിൽ സ്ഥാപനത്തിന്‍റെ ജനൽച്ചില്ലുകൾ തകരുകയും വസ്തുവകകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
എസ്.എ.എസ് നഗറിലെ സെക്ടർ 77ലെ പഞ്ചാബ് പൊലീസ് ഇന്റലിജൻസ് ആസ്ഥാനത്ത് രാത്രി 7:45 ഓടെ ഒരു ചെറിയ സ്ഫോടനം റിപ്പോർട്ട് ചെയ്തതായി മൊഹാലി പൊലീസ് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്. വലിയ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം നടത്തിവരികയാണ് അവർ പറഞ്ഞു.
നേരത്തെ കെട്ടിടത്തിന്റെ മൂന്നാം നിലയിലേക്ക് റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡ് എറിഞ്ഞതാണ് സ്‌ഫോടനത്തിന് കാരണമെന്ന രീതിയിലുള്ള റിപ്പോർട്ടുകൾ വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.