ഗൾഫിലെ ഇന്ത്യൻ എംബസികളിൽ മലയാളം അറിയുന്ന ഉദ്യോഗസ്ഥരെ നിയമിക്കുമെന്ന്​ വിദേശകാര്യ മന്ത്രി

ന്യൂഡൽഹി: ഗൾഫിലെ ഇന്ത്യൻ എംബസികളിൽ മലയാളം അറിയുന്ന ഉദ്യോഗസ്ഥരെ നിയമിക്കാമെന്ന് വിദേശകാര്യ മന്ത്രി ജയശങ്കർ പറഞ്ഞു. രാജ്യസഭയിൽ ബിനോയ് വിശ്വം എം.പിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യാക്കാരിൽ ഗണ്യമായ ഭാഗം മലയാളികളാണെന്നും അവരുടെ വിവിധങ്ങളായ പ്രശ്നങ്ങൾ സംസാരിക്കാൻ ഇന്ന് എംബസികളിൽ വേണ്ടത്ര മലയാളികളില്ലെന്നും അത് പ്രശ്ന പരിഹാരത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു.

Tags:    
News Summary - External Affairs Minister to appoint Malayalam speaking officials in Indian embassies in Gulf

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.