നിയമം പിൻവലിക്കാതെ പിന്നോട്ടില്ല; സമരവേദിക്ക്​ സമീപം വീടുകൾ നിർമിച്ച്​ കർഷകർ

ന്യൂഡൽഹി: നാലുമാസം പിന്നിട്ടതിന്​ പിന്നാലെ സമരം കൂടുതൽ ശക്​തമാക്കാനൊരുങ്ങി കർഷകർ. ഇതിന്‍റെ ഭാഗമായി തിക്രി അതിർത്തിയിൽ കർഷകർ ചെറു വീടുകളുടെ നിർമാണത്തിന്​ തുടക്കം കുറിച്ചു. 20,000 രൂപ മുതൽ 25,000 രൂപ വരെ ചെലവ്​ വരുന്ന വീടുകളാണ്​ നിർമിക്കുന്നത്​. ലക്ഷ്യം കാണുന്നത്​ വരെ സമരം അവസാനിപ്പിക്കില്ലെന്ന സൂചനയാണ്​ കർഷകർ നൽകുന്നത്​.

കർഷകർ വീട്​ നിർമിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത്​ വന്നിട്ടുണ്ട്​. വളരെ കുറച്ച്​ വിഭവങ്ങളുപയോഗിച്ചാണ്​ വീടുകളുടെ നിർമാണം പുരോഗമിക്കുന്നത്​. ഇതുവരെ ട്രാക്​ടറുകളിലും ട്രക്കുകളിലുമാണ്​ കർഷകർ താമസിച്ചിരുന്നത്​. എന്നാൽ, ട്രാക്​ടറുകളും ട്രക്കുകളും ​ ഗ്രാമങ്ങളിലേക്ക്​ തിരിച്ചയക്കേണ്ടതിനാലാണ്​ വീടു നിർമാണം തുടങ്ങിയത്​.

അതേസമയം, വിവാദമായ മൂന്ന്​ കാർഷിക നിയമങ്ങളും പിൻവലിക്കില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ്​ കേന്ദ്രസർക്കാർ. പത്തുതവണ ചർച്ച നടത്തിയിട്ടും ഇക്കാര്യത്തിൽ തീരുമാനമായിരുന്നില്ല. നിയമങ്ങൾ പിൻവലിക്കാതെ സമരം അവസാനിക്കില്ലെന്നാണ്​ കർഷകരുടെ നിലപാട്​.

Tags:    
News Summary - Eyeing Long-Haul, Protesting Farmers Build Homes By Highway Near Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.