ഫേ​സ്​ബുക്കുമായുള്ള ബന്ധം തുടരും -തെരഞ്ഞെടുപ്പ്​ കമീഷൻ

ന്യൂഡൽഹി: ചില വ്യതിചലനങ്ങളുടെ പേരിൽ സമൂഹമാധ്യമങ്ങളുടെ ഉപയോഗം നിർത്താനാവില്ലെന്നും കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ഫേസ്​ബുക്കുമായുള്ള പങ്കാളിത്തം തുടരുമെന്നും മുഖ്യതെരഞ്ഞെടുപ്പ്​ കമീഷൻ ഒ.പി. റാവത്ത്​. കേംബ്രി​ജ്​ അനലിറ്റിക എന്ന ബ്രിട്ടീഷ്​ സ്​ഥാപനം ഇന്ത്യ ഉൾപ്പെടെ രാജ്യങ്ങളിൽ തെരഞ്ഞെടുപ്പ്​ പ്രചാരണങ്ങൾക്കായി​ ഫേസ്​ബുക്കിലെ വ്യക്​തികളുടെ വിവരങ്ങൾ ചോർത്തിയെന്ന വാർത്ത വിവാദം ഉയർത്തിയിരുന്നു. ഇതേതുടർന്ന്​ ഫേസ്​ബുക്കുമായുള്ള പങ്കാളിത്തം അവസാനിപ്പിച്ചേക്കുമെന്ന്​ കമീഷൻ സൂചന നൽകിയിരുന്നു.

ഇത്തരം വ്യതിചലനങ്ങൾ ആധുനിക സാ​േങ്കതികവിദ്യ ഉപയോഗിച്ച്​ തടയാനാവില്ല. ബാങ്ക്​ തിരിമറികളുടെ പേരിൽ ബാങ്കുകൾ പൂട്ടാനാവില്ലല്ലോ ^കർണാടക തെരഞ്ഞെടുപ്പ്​ പ്രഖ്യാപനവുമായി ബന്ധപ്പെട്ട്​ നടത്തിയ വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - Facebook Relation Continues EC-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.