അമരാവതി: വീട്ടുതടങ്കലിലാക്കിയത് കൊണ്ടൊന്നും സർക്കാറിനെതിരായ പ്രതിഷേധത്തിൽ നിന്ന് പിന്മാറുന്ന പ്രശ്നമില്ല െന്ന് ടി.ഡി.പി നേതാവും ആന്ധ്ര മുൻ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു. രാവിലെ മുതൽ എന്നെ തടഞ്ഞുവച്ചിരിക്കുകയാ ണ്. റാലിയിൽ നിന്ന് പിന്മാറില്ല. എന്നെ തടങ്കലിലാക്കിയത് കൊണ്ട് റാലി ഇല്ലാതാക്കാൻ സർക്കാറിന് കഴിയില്ല. വീട്ടുജോ ലിക്കാരെ പോലും അനുവദിച്ചിട്ടില്ല. ചരിത്രത്തിൽ മുമ്പൊരിക്കലും ഇത്തരം സംഭവങ്ങൾ നടന്നിട്ടില്ല. എന്തുവിലകൊടുത്തും ഞാൻ ഇന്ന് പോകും- തൻെറ വസതിയിൽ വെച്ച് മാധ്യമങ്ങളോട് ചന്ദ്രബാബു നായിഡു വ്യക്തമാക്കി.
ചന്ദ്രബാബു നായിഡു വീടിന് പുറത്തുപോകാതിരിക്കാൻ പോലീസ് കയർ ഉപയോഗിച്ച് കവാടങ്ങൾ അടച്ചിരുന്നു. മാധ്യമങ്ങളിൽ നിന്ന് മാറിനിൽക്കാൻ പൊലീസ് നേരത്തെ നിർദേശം നൽകിയെങ്കിലും നായിഡു മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. നായിഡുവിനെ കാണാൻ ടി.ഡി.പി നേതാക്കൾ വരുന്നതിനാൽ വീടിനു ചുറ്റും കനത്ത സുരക്ഷയൊരുക്കി. റാലിക്ക് നേതൃത്വം നൽകാനായി ഗുണ്ടൂരിലേക്ക് പുറപ്പെടാൻ പോകുന്നതിനിടെയാണ് തെലുഗുദേശം പാർട്ടി മേധാവിയെ അമരാവതിയിലെ ഉൻഡവല്ലിയിലുള്ള വീട്ടിൽ പൊലീസ് തടഞ്ഞത്.
വീട്ടിൽ നിന്ന് പുറത്തിറങ്ങിയ നായിഡുവിൻെറ മകൻ നര ലോകേഷ് പോലീസ് നടപടിയെ ശക്തമായി വിമർശിച്ചു. ലോകേശ് പോലീസ് ഉദ്യോഗസ്ഥരുമായി വാക്കുതർക്കത്തിലേർപ്പെടുകയും ചെയ്തു. ഇത് സ്വേച്ഛാധിപത്യമാണ്. ജനാധിപത്യവിരുദ്ധമായ രീതിയിൽ ഞങ്ങളെ തടയുകയാണ്. ടി.ഡി.പി നേതാക്കളെയും പ്രവർത്തകരെയും ഉപദ്രവിക്കുന്നു. പൊലീസ് പിന്തുണ ചൂണ്ടിക്കാണിച്ച് വൈ.എസ്.ആർ കോൺഗ്രസ് എം.എൽ.എമാർ ഞങ്ങളെ പരസ്യമായി ഭീഷണിപ്പെടുത്തുന്നു-നാര ലോകേഷ് കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.