അഹമ്മദാബാദ്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഔദ്യോഗിക അക്കൗണ്ടിൽ നിന്നുള്ള ട്വീറ്റ് എന്ന രീതിയിൽ വ്യാജ പ്രചാരണം നടത്തിയ നാലുപേർ ഗുജറാത്തിൽ പിടിയിലായി.
അമിത് ഷാക്ക് കാൻസർ ആണെന്ന വ്യാജ ട്വീറ്റ് ആണ് പ്രചരിക്കപ്പെട്ടത്. രണ്ടുപേർ അഹമ്മദാബാദിൽനിന്നും രണ്ടുപേർ ഭാവ്നഗറിൽ നിന്നുമാണ് പിടിയിലായത്.
കഴിഞ്ഞദിവസം മുതലാണ് അമിത് ഷായ്ക്ക് കാൻസറാണെന്ന വ്യാജ ട്വീറ്റും അതിന്റെ സ്ക്രീൻഷോട്ടുകളും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. അമിത് ഷായുടെ ഔദ്യോഗിക അക്കൗണ്ടിൽനിന്നുള്ള ട്വീറ്റെന്ന വ്യാജേനയാണ് വാട്സാപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്കിലും ഇത് വ്യാപകമായി പ്രചരിക്കപ്പെട്ടത്.
തനിക്ക് കാൻസറാണെന്നും മുസ്ലീം സമുദായത്തിൽപ്പെട്ടവർ അടക്കം തനിക്ക് വേണ്ടി പ്രാർഥിക്കണമെന്നുമായിരുന്നു ട്വീറ്റിലുണ്ടായിരുന്നത്. തുടർന്ന് ട്വിറ്ററിൽ 'അമിത് ഷാ കാൻസർ' എന്ന ഹാഷ് ടാഗ് ട്രെൻഡിങ് ലിസ്റ്റിൽ ഇടംനേടുകയും ചെയ്തു. എന്നാൽ, ഇത് വ്യാപകമായി പ്രചരിച്ചതോടെ താൻ പൂർണ ആരോഗ്യവാനാണെന്ന വിശദീകരണവുമായി ശനിയാഴ്ച അമിത് ഷാ തന്നെ രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.