ന്യൂഡൽഹി: സൈന്യം ഉപയോഗിക്കുന്ന ബോഫോഴ്സ് തോക്കുകളുടെ സ്വദേശീ പതിപ്പായ ധനുഷിൽ ജർമൻ നിർമിതമെന്ന വ്യാജേന ചൈനയിൽ നിന്നുള്ള ഭാഗങ്ങൾ കയറിക്കൂടിയത് സി.ബി.െഎ അന്വേഷിക്കുന്നു. സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന സിധ് സെയിൽസ് സിൻഡിക്കേറ്റ്, ജബൽപുർ ഗൺസ് കാേര്യജ് ഫാക്ടറി (ജി.സി.എഫ്) എന്നിവക്കെതിരെ ഗൂഢാലോചനക്കും വഞ്ചനക്കും വിലകുറഞ്ഞ വ്യാജ ഉൽപന്നങ്ങൾ വിറ്റതിനും സി.ബി.െഎ കേസെടുത്തു.
1999ലെ കാർഗിൽ യുദ്ധത്തിൽ വ്യാപകമായി ഉപയോഗിച്ചതാണ് ധനുഷ് തോക്കുകൾ. തോക്കുകളുടെ വിതരണക്കാർ ജി.സി.എഫ് ഉദ്യോഗസ്ഥരുമായി ഒത്തുകളിച്ച് വിലകുറഞ്ഞ വ്യാജൻ തിരുകിക്കയറ്റുകയായിരുന്നുവെന്ന് സി.ബി.െഎ ആരോപിച്ചു. ചൈനയിൽ നിർമിച്ച വയർ റേസ് റോളർ ബെയറിങ്ങുകളാണ് ജർമനിയിൽ നിർമിച്ചതെന്ന ലേബൽ പതിച്ച് ഉപയോഗിച്ചത്. തോക്കുകളിലെ സുപ്രധാന ഘടകമാണ് വയർ റേസ് റോളർ ബെയറിങ്ങുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.