കേസ് തീര്‍ക്കാന്‍ 20,000 രൂപ മുതല്‍ ഒരു ലക്ഷം വരെ; വ്യാജ ഐ.പി.എസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയയാള്‍ പിടിയില്‍

കൊല്‍ക്കത്ത: ഐ.പി.എസ് ഓഫീസറാണെന്ന പേരില്‍ തട്ടി ആളുകളില്‍നിന്ന് പണം തട്ടിയയാള്‍ പശ്ചിമ ബംഗാളില്‍ പിടിയില്‍. അങ്കിത് കുമാര്‍ സിങ് എന്നയാളെയാണ് കൊല്‍ക്കത്ത പൊലീസ് അറസ്റ്റ് ചെയ്തത്.

താങ്കളുടെ പേരില്‍ സൈബര്‍ കേസ് എടുത്തിട്ടുണ്ടെന്നും പണം നല്‍കിയാല്‍ കേസ് പിന്‍വലിക്കാമെന്നും പറഞ്ഞ് ആളുകള്‍ക്ക് ഫോണില്‍ മെസ്സേജ് അയക്കുന്നതാണ് തട്ടിപ്പിന്റെ രീതി. ഇത്തരത്തില്‍ 20,000 മുതല്‍ ഒരു ലക്ഷം വരെ ഓരോ വ്യക്തിയില്‍നിന്നും ഇയാള്‍ തട്ടിയെടുത്തിരുന്നു.

ഇന്റര്‍നെറ്റില്‍നിന്നും കൊല്‍ക്കത്ത പൊലീസിന്റെ ലോഗോയും ഉയര്‍ന്ന റാങ്കിലുള്ള ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ഫോട്ടോയും സംഘടിപ്പിച്ച് ഇത് ഉപയോഗിച്ചായിരുന്നു ആളുകളെ വിശ്വസിപ്പിച്ചിരുന്നത്.

പരാതി ലഭിച്ചതോടെയാണ് പൊലീസ് വിവരമറിഞ്ഞത്. ഇതോടെ കൊല്‍ക്കത്ത പൊലീസിന്റെ സൈബര്‍ ടീം ഇയാള്‍ക്കായി വലവിരിക്കുകയായിരുന്നു.

Tags:    
News Summary - fake IPS officer held in Kolkata

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.