ബംഗാൾ സംഘർഷം: വ്യാജ വാർത്തകളും ചിത്രങ്ങളും പ്രചരിപ്പിച്ച്​ ബി.​ജെ.​പി നേതാക്കളും അനുയായികളും

ന്യൂ​ഡ​ൽ​ഹി: ബം​ഗാ​ളി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രെ​ന്നും മാ​ന​ഭം​ഗം ചെ​യ്യ​പ്പെ​ട്ട​വ​രെ​ന്നും പ​റ​ഞ്ഞ്​ ബി.​ജെ.​പി കേ​ന്ദ്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച പ​ല വാ​ർ​ത്ത​ക​ളും ചി​ത്ര​ങ്ങ​ളും വ്യാ​ജ​മാ​യി​രു​ന്നു​വെ​ന്ന്​ റി​പ്പോ​ർ​ട്ട്. വെ​സ്​​റ്റ്​​ മി​ഡ്​​നാ​പൂ​രി​ൽ കൂ​ട്ട​മാ​ന​ഭം​ഗം ന​ട​ന്നു​വെ​ന്ന വാ​ർ​ത്ത തെ​റ്റാ​ണെ​ന്ന്​ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​രെ ഉ​ദ്ധ​രി​ച്ച്​ ഇ​ന്ത്യ ടു​ഡേ ലേ​ഖ​ക​ൻ വെ​ളി​പ്പെ​ടു​ത്തി.

സീ​താ​കു​ൽ​ചി​യി​ൽ കൊ​ല്ല​പ്പെ​ട്ട ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ൻ മ​ണി​ക്​ മൊ​യ്​​ത്ര​യെ​ന്ന്​ പ​റ​ഞ്ഞ്​ അ​​ഭ്രോ ബാ​ന​ർ​ജി എ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​െൻറ ചി​ത്ര​വും പ്ര​ച​രി​പ്പി​ച്ചു. കൂ​ടാ​തെ ബം​ഗ്ലാ​ദേ​ശി​ലെ അ​ക്ര​മ ചി​ത്ര​ങ്ങ​ളും വി​ഡി​യോ​ക​ളും കാ​ണി​ച്ച്​ അ​വ​യൊ​ക്കെ ബം​ഗാ​ൾ സം​ഘ​ർ​ഷ​ത്തി​േ​ൻ​റ​താ​ണെ​ന്നും പ്ര​ച​രി​പ്പി​ക്കു​ന്ന​താ​യി ആ​രോ​പ​ണ​മു​ണ്ട്.​  

തെരഞ്ഞെടുപ്പ്​ വിജയത്തിനു പിന്നാലെ പാർട്ടികൾക്കിടയിൽ നടന്ന അക്രമ സംഭവങ്ങളെ ഭൂരിപക്ഷത്തിനു മേൽ ന്യൂനപക്ഷമായ മുസ്​ലിംകൾ നടത്തുന്ന വർഗീയ ആക്രമണമായാണ്​ ബി.ജെ.പി നേതാക്കൾ സമൂഹ മാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിപ്പിക്കുന്നത്​.

സ്വപൻ ദാസ്​ ഗുപ്​ത, മീനാക്ഷി ലേഖി, ​ൈകലാശ്​ വിജയ്​വർഗിയ, സമൂഹ മാധ്യമ വിഭാഗം ദേശീയ ഇൻ ചാർജ്​ പ്രീതി ഗാന്ധി തുടങ്ങിയ ബി.ജെ.പി നേതാക്കളും അവരുടെ ചുവടുപിടിച്ച്​ അണികളും വ്യാപകമായി നുണകൾ പ്രചരിപ്പിക്കുകയാണ്​. കങ്കണ റണോട്ടിനെ പോലെ അവർക്ക്​ പിന്തുണ അർപ്പിച്ച്​ രംഗത്തുവരുന്നവർ വേറെ.

നന്ദിഗ്രാമിലെ ബീർഭൂമിൽ ആയിരം ഹിന്ദു കുടുംബങ്ങൾ തൃണമൂൽ അതിക്രമം സഹിക്കാനാവാതെ വയലിലേക്ക്​ ഒാടി രക്ഷപ്പെ​ട്ടെന്നായിരുന്നു സ്വപൻദാസ്​ ഗുപ്​തയുടെ ട്വിറ്ററിലെ നുണപ്രചാരണം. തൃണമൂൽ ജിന്നയുടെ മുസ്​ലിംലീഗിന്‍റെ പുതിയ കാല രൂപമായി മാറിയെന്നായിരുന്നു മീനാക്ഷി ലേഖിയുടെ സമൂഹ മാധ്യമ പോസ്റ്റ്​. നന്ദിഗ്രാമിലെ കെൻഡമറിയിൽ ബി.ജെ.പി വനിതകൾക്കെതിരെ തൃണമൂൽ മുസ്​ലിം ഗുണ്ടകൾ അതിക്രമം നടത്തുകയാണെന്ന്​ കൈലാശ്​ വിജയ്​വർഗിയ ട്വീറ്റ്​ ചെയ്​തതിന്​ താഴെ ബോളിവുഡ്​ നടി ​കങ്കണയെത്തി ഇവ​രെ നേരിടാൻ സൂപർ ഗുണ്ടകളാണ്​ വേണ്ടതെന്ന്​ പ്രതികരിച്ചു.

പഴയ കാലത്തെ ഏതോ അക്രമ സംഭവത്തിന്‍റെ ചിത്രം അടർത്തിയെടുത്ത്​ പശ്​ചിമ ബംഗാളിലെ തൃണമൂൽ ആഘോഷം എന്ന പേരിൽ കൊടുത്തത്​ സമൂഹ മാധ്യമ വിഭാഗം ദേശീയ ചുമതലക്കാരി പ്രീതി ഗാന്ധി. പോളിങ്​ ഏജന്‍റുമാരായ ബി.ജെ.പി വനിതകൾ കൂട്ട മാനഭംഗത്തിനിരയായെന്നായിരുന്നു ദീപ്​ ഹാൾഡർ എന്ന ഹാൻഡ്​ലിൽനിന്നുളള വ്യാജ പ്രചാരണം. കാടിളക്കി വ്യാജ പ്രചാരണം കൊഴുപ്പിച്ച്​ ബി.ജെ.പി സജീവമായതോടെ തൃണമൂലും രംഗത്തെത്തി. തങ്ങളുടെ നിരവധി പ്രവർത്തകരെ ബി.ജെ.പി കൊലപ്പെടുത്തിയെന്നായിരുന്നു തൃണമൂൽ ആരോപണം.

രാഷ്​​്ട്രീയ അക്രമങ്ങൾ തുടർക്കഥയായ ബംഗാളിൽ തെരഞ്ഞെടുപ്പ്​ വിജയത്തിന്​ മുമ്പും ശേഷവും ഇരു വിഭാഗങ്ങളും നടത്തിയ അക്രമങ്ങൾക്കാണ്​ വർഗീയ മുഖം കൈവന്നത്​. 

Tags:    
News Summary - Fake news and pictures in the name of Bengal conflict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.