ജനങ്ങൾ തെരുവിലിറങ്ങണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്‌ ആവശ്യപ്പെട്ടതായി വ്യാജ പ്രചരണം ; നടപടി ആവശ്യപ്പെട്ട് കോടതി

ന്യൂ ഡൽഹി : സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിനെതിരെ വ്യാജ പ്രചാരണം നടത്തുന്ന സമൂഹ മാധ്യമ പോസ്റ്റിനെതിരെ നടപടി സ്വീകരിക്കണമെന്ന് സുപ്രീം കോടതി. ജസ്റ്റിസിന്റെ പേരിൽ പ്രചരിക്കുന്ന പോസ്റ്റിന്റെ ഉള്ളടക്കം ചൂണ്ടിക്കാണിച്ചാണ് സുപ്രീം കോടതി പൊലീസിൽ പരാതി നൽകിയത്.

സർക്കാരിനെതിരെ പ്രതികരിക്കാൻ ജനങ്ങൾ തെരുവിലിറങ്ങണമെന്ന് ചീഫ് ജസ്റ്റിസ് ആഹ്വാനം ചെയ്യുന്ന തരത്തിലുള്ള വാട്സാപ്പ് സന്ദേശമാണ് പ്രചരിക്കുന്നത്. ഈ സന്ദേശത്തിൽ ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡിന്റെ ചിത്രവും ഉപയോഗിച്ചിട്ടുണ്ട്. ഇത്തരം ഒരു പോസ്റ്റ് ചീഫ് ജസ്റ്റിസോ മറ്റ് ഏതെങ്കിലും ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരോ പുറത്തിറക്കിയിട്ടില്ലെന്നും പ്രചരിക്കുന്ന വാർത്തയിൽ ജനം തെറ്റിദ്ധരിക്കപ്പെടരുതെന്നും സുപ്രീംകോടതി അറിയിച്ചു.

Tags:    
News Summary - fake news circulating in the name of justice dy-chandrachud

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.