മൈസൂരു: രാഷ്ട്രീയ കാർട്ടൂണുകളിലൂടെ ശ്രദ്ധേയനായ അജിത് നൈനാൻ (68) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ മൈസൂരുവിലെ ഫ്ലാറ്റിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഇന്ത്യ ടുഡേയിലെ 'സെന്റർ സ്റ്റേജ്', ടൈംസ് ഓഫ് ഇന്ത്യയിലെ 'നൈനാൻസ് വേൾഡ്' കാർട്ടൂൺ പരമ്പരകൾ ഏറെ പ്രശസ്തതമായിരുന്നു. ബാലമാസികയായ ടാർഗറ്റിലെ ‘ഡിറ്റക്ടീവ് മൂച്ച്‌വാല’ ജനപ്രിയ കാർട്ടൂൺ കഥാപാത്രങ്ങളിലൊന്നാണ്. ഇന്ത്യൻ എക്‌സ്പ്രസിലും ഔട്ട്‌ലുക്കിലും ജോലി ചെയ്തിട്ടുണ്ട്.
ടൈംസ് ഓഫ് ഇന്ത്യയിൽ 'ജസ്റ്റ് ലൈക്ക് ദാറ്റ്' എന്ന പേരിൽ ദിനംപ്രതി കാർട്ടൂൺ പ്രസിദ്ധീകരിച്ചിരുന്നു. 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് 'പൊളി ട്രിക്‌സ്' എന്ന പേരിൽ കാർട്ടൂൺ പരമ്പരയും ചെയ്തു.
1955 മേയ് 15ന് ഹൈദരാബാദിൽ മലയാളികളായ എ.എം മാത്യുവിന്റെയും ആനി മാത്യുവിന്റെയും മകനായാണ് ജനനം. വിഖ്യാത കാർട്ടൂണിസ്റ്റ് അബു എബ്രഹാമിന്റെ സഹോദരീ പുത്രനാണ്. എലിസബത്ത് നൈനാനാണ് ഭാര്യ. സംയുക്ത, അപരാജിത എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.