േഫാ​നി ചു​ഴ​ലി​ക്കാ​റ്റ്: ഒ​ഡി​ഷ​യി​ൽ മ​രണസംഖ്യ 64 ആയി

ഭു​വ​നേ​ശ്വ​ർ: ഒ​ഡി​ഷ​യി​ൽ ക​ന​ത്ത നാ​ശം​വി​ത​ച്ച ​േഫാ​നി ചു​ഴ​ലി​ക്കാ​റ്റി​ൽ മ​രണസംഖ്യ 64 ആയി ഉയർന്നു. ഏറ്റ വും കൂടുതൽ പേർ മരിച്ചത് പുരിയിലാണ്. 39 പേർ. ഖോർധയിൽ ഒമ്പത്, ജാജ്പുർ, മയൂർഭഞ്ച് എന്നിവിടങ്ങളിൽ നാല് വീതം, കേന്ദ്രപദയിൽ മൂന്ന് എന്നിങ്ങനെയാണ് ഒ​ഡി​ഷ​ സർക്കാർ പുറത്തുവിട്ട കണക്കുകൾ.

സംസ്ഥാനത്തെ ഒരു കോടി അറുപത്തഞ്ച് ലക്ഷം പേരെ ചുഴലിക്കാറ്റ് പ്രതികൂലമായി ബാധിക്കുകയും 34 ലക്ഷം കന്നുകാലികൾ ചത്തൊടുങ്ങുകയും ചെയ്തിട്ടുണ്ട്. പുരി, ഖുർദ, കട്ടക്, കേന്ദ്രപദ എന്നീ ജില്ലകളിൽ വൈദ്യുതി തകരാറുണ്ടായി.

പുരിയിൽ 1,89,095 വീടുകളും ചുഴലിക്കാറ്റിൽ തകർന്നു. പരിക്കേറ്റ 160 പേർ ആശുപത്രിയിൽ ചികിത്സയിലാണെന്നും സർക്കാർ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Tags:    
News Summary - Fani Cyclone: Death Toll Rises in Odisha -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.