ന്യൂഡൽഹി: കേന്ദ്ര സർക്കാറിെൻറ പുതിയ കർഷകവിരുദ്ധ നിയമത്തിനെതിരെ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ പ്രതിഷേധം ശക്തമായി തുടരുന്നു. കർഷക സംഘടനകളുടെ സംയുക്ത വേദിയുടെ നേതൃത്വത്തിൽ പഞ്ചാബിൽ തുടരുന്ന പാത ഉപരോധ സമരത്തെ തുടർന്ന് ഒക്ടോബർ ഏഴുവരെയുള്ള കണക്കുപ്രകാരം റെയിൽവേക്കുണ്ടായ വരുമാനനഷ്ടം 200 കോടി രൂപയാണ്.
പഞ്ചാബിൽ 33 സ്ഥലങ്ങളിലായാണ് റെയിൽപാത ഉപരോധ സമരം നടക്കുന്നത്. കൂടാതെ, ദേശീയപാതകളിലെ ടോൾ പ്ലാസകളും സമരക്കാർ ഉപരോധിക്കുന്നുണ്ട്. ഒക്ടോബർ എട്ടുവരെയുള്ള കണക്കുപ്രകാരം ദേശീയപാത അതോറിറ്റിക്ക് പഞ്ചാബിൽ ഏകദേശം 7.5 കോടി രൂപയും ഹരിയാനയിൽ 3.5 കോടി രൂപയും വരുമാനനഷ്ടമുണ്ടായി. പഞ്ചാബിൽ അംബാനി, അദാനി ഗ്രൂപ്പുകളുടെ പെട്രോൾ പമ്പുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളും സമരക്കാർ ഉപരോധിക്കുന്നുണ്ട്.
ഹരിയാനയിൽ, ബി.ജെ.പി സർക്കാറിന് പിന്തുണ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജെ.ജെ.പി നേതാവും ഉപമുഖ്യമന്ത്രിയുമായ ദുഷ്യന്ത് ചൗതാലയുടെ വീട് സ്ഥിതിചെയ്യുന്ന സിർസയിൽ 17 കർഷക സംഘടനകളുടെ നേതൃത്വത്തിൽ ഒക്ടോബർ ആറിന് ആരംഭിച്ച കർഷകപ്രക്ഷോഭം വെള്ളിയാഴ്ചയും തുടർന്നു. പ്രതിഷേധത്തിൽ പെങ്കടുക്കാൻ എത്തിയ സ്വരാജ് അഭയാൻ നേതാവ് േയാഗേന്ദ്ര യാദവിനെ 10 മണിക്കൂറോളം പൊലീസ് കസ്റ്റഡിയിൽ വെച്ചു. പ്രതിഷേധം ശക്തമായതോടെ, കർഷകരെ സർക്കാർ ഉടൻ കാണണമെന്ന് ജെ.ജെ.പി മുൻ ഉപാധ്യക്ഷനും എം.എൽ.എയുമായ രാം കുമാർ ഗൗതം ആവശ്യപ്പെട്ടു.
അതിനിടെ, ഫത്തേബാദ് ജില്ലയിലെ അഹെര്‍വാന്‍, ഭാനി ഖേര, അംബാല ജില്ലയിലെ ബറോല ഗ്രാമങ്ങളിലെ കര്‍ഷകർ യോഗം ചേർന്ന് ബി.ജെ.പി, ജെ.ജെ.പി നേതാക്കൾക്ക് ഇവിടേക്ക് പ്രവേശനമില്ലെന്ന് ബോർഡ് സ്ഥാപിച്ചു. മുന്നറിയിപ്പ് അവഗണിച്ച് ആരെങ്കിലും വന്നാല്‍ അനന്തരഫലത്തിന് അവര്‍തന്നെയാകും ഉത്തരവാദികളെന്നും കർഷകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.