ന്യൂഡൽഹി: കർഷകരുമായി സമാന്തര ചർച്ചകൾ നടത്തരുതെന്ന് കേന്ദ്രസർക്കാറിനോട് കർഷക സംഘടനകൾ. കർഷകരെ ദേശ വിരുദ്ധരായി ചിത്രീകരിച്ച് അപമാനിക്കുന്നത് നിർത്തണമെന്നും സംയുക്ത കിസാൻ മോർച്ച ആവശ്യപ്പെട്ടു.
സംയുക്ത ചർച്ചകൾ നടത്തരുത്. ഭേദഗതികൾക്കായുള്ള നിങ്ങളുെട നിർദേശങ്ങൾ ഞങ്ങൾക്ക് സ്വീകാര്യമല്ലെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു' -കർഷക സംഘടനകൾ കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറിന് അയച്ച കത്തിൽ പറയുന്നു. തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകൾ സർക്കാർ നടത്തരുതെന്നും കർഷക സംഘടനകൾ കൂട്ടിച്ചേർത്തു.
പ്രതിഷേധക്കാർ ഉൾപ്പെടെ എല്ലാ കർഷക സംഘടനകളുമായും സംസാരിക്കാൻ സർക്കാർ തയാറാണ്. ചർച്ചകളും സംഭാഷണങ്ങളും മാത്രമാണ് പ്രശ്നത്തിന് ഏകപരിഹാരമെന്നും തോമർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നേരത്തേ കാർഷിക നിയമത്തെയും േകന്ദ്രസർക്കാറിനെയും അനുകൂലിക്കുന്ന കർഷക സംഘടനകളുടെ പിന്തുണ കേന്ദ്രം തേടിയിരുന്നു. അവരുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു.
കർഷകരുടെ ഭൂമി പിടിച്ചെടുക്കുമെന്ന് പറയാൻ കർഷകരുടെ പാൽ വാങ്ങുന്നവർ പശുവിനെ കൊണ്ടുപോകുന്നുണ്ടോ എന്ന പ്രസ്താവന പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയിരുന്നു. എന്നാൽ സ്വകാര്യ സ്ഥാപനങ്ങളാണ് പാൽ ഉൽപ്പാദനം പ്രോത്സാഹിപ്പിച്ചതെന്ന് തെറ്റായ അവകാശം പ്രധാനമന്ത്രി ഉന്നയിച്ചതായും സർക്കാർ സഹായത്തോടെ സഹകരണ മേഖലയാണ് പാൽ കർഷകരെ സഹായിച്ചതെന്നും സംയുക്ത കിസാൻ മോർച്ച നേതാവ് അവിക് സാഹ പറഞ്ഞു. സ്വകാര്യ മേഖലയുടെ കടന്നുകയറ്റം പാൽ ഉൽപ്പാദന മേഖലയിൽ ആയാസം സൃഷ്ടിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.