ജന്തർ മന്തറിലേക്ക് പോകണമെന്ന്​ ആവശ്യം​; യു.പി, രാജസ്​ഥാൻ കർഷകർ ഡൽഹിയിലേക്ക്​

ന്യൂഡൽഹി: കേന്ദ്രസർക്കാറി​െൻറ കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹി ജന്തർ മന്തറിലേക്ക്​ നീങ്ങാനൊരുങ്ങി കർഷകർ. ജന്തർ മന്തറിൽ പ്രതിഷേധത്തിന്​ അനുമതി നൽകണമെന്നാണ്​ കർഷകരുടെ ആവശ്യം.

ജന്തർ മന്തറിലേക്ക്​ പ്രവേശിക്കാൻ അനുവദിക്കാതെ വന്നതോടെ കർഷകർ ടയറുകൾ കൂട്ടിയിട്ട്​ കത്തിച്ചു. സിൻഖു ​അതിർത്തിയിലാണ്​ കർഷകരുടെ പ്രതിഷേധം.

ഹരിയാനയിലെ കുരുക്ഷേത്ര അതിർത്തിയിൽ പൊലീസ്​ സ്​ഥാപിച്ച ബാരിക്കേഡുകൾ തകർത്തതിന്​ 11 കർഷക സംഘടന നേതാക്കൾക്കെതിരെ കേസെടുത്തു. ഇന്ത്യൻ ശിക്ഷ നിയമ​ പ്രകാരവും ദുരന്ത നിവാരണ നിയമപ്രകാരവുമാണ്​ കേസെടുത്തിരിക്കുന്നത്​.

വ്യാഴാഴ്​ച പതിനായിരകണക്കിന്​ കർഷകർ പ്രതിഷേധവുമായി ഡൽഹിയിലെ അതിർത്തികളിൽ എത്തിയതോടെ ബുരാരിയിലെ നിരങ്കാരി ​ൈമതാനത്ത്​ പ്രവേശിക്കാൻ കർഷകർക്ക്​​ പൊലീസ്​ അനുമതി നൽകിയിരുന്നു.

ജന്തർ മന്തറിൽ ഒത്തുകൂടി പ്രതിഷേധിക്കാനായിരുന്നു കർഷകരുടെ തീരുമാനം. എന്നാൽ അവിടേക്ക്​ കടത്തിവിടാതെ പൊലീസും കേന്ദ്രസേനയും കർഷകരെ അതിർത്തിയിൽ തടയുകയായിരുന്നു. ഇവിടെവെച്ച്​ കർഷർക്ക്​ നേരെ കണ്ണീർ വാതകവും ​ഗ്രനേഡും പ്രയോഗിക്കുകയും ചെയ്​തു.

അതേസമയം ഉത്തർ ​പ്രദേശിൽനിന്ന്​ കൂടുതൽ കർഷകർ ​പ്രതിഷേധവുമായി ഡൽഹിയിലേക്ക്​ തിരിച്ചു. 30ൽ അധികം കർഷകർ ഇതിനോടകം തന്നെ യു.പിയിൽനിന്ന് നിരങ്കാരി മൈതാനത്ത്​ എത്തിയിരുന്നു. കൂടുതൽ കർഷകർ യു.പിയിൽനിന്ന്​ ഡൽഹിയിലേക്ക്​ എത്തുമെന്ന്​ കർഷക സംഘടനകൾ വ്യക്തമാക്കി. രാജസ്​ഥാനിൽനിന്നുള്ള കർഷകരും ഡൽഹി അതിർത്തിയിൽ തമ്പടിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.