ജന്തർ മന്തറിലേക്ക് പോകണമെന്ന് ആവശ്യം; യു.പി, രാജസ്ഥാൻ കർഷകർ ഡൽഹിയിലേക്ക്
text_fieldsന്യൂഡൽഹി: കേന്ദ്രസർക്കാറിെൻറ കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹി ജന്തർ മന്തറിലേക്ക് നീങ്ങാനൊരുങ്ങി കർഷകർ. ജന്തർ മന്തറിൽ പ്രതിഷേധത്തിന് അനുമതി നൽകണമെന്നാണ് കർഷകരുടെ ആവശ്യം.
ജന്തർ മന്തറിലേക്ക് പ്രവേശിക്കാൻ അനുവദിക്കാതെ വന്നതോടെ കർഷകർ ടയറുകൾ കൂട്ടിയിട്ട് കത്തിച്ചു. സിൻഖു അതിർത്തിയിലാണ് കർഷകരുടെ പ്രതിഷേധം.
ഹരിയാനയിലെ കുരുക്ഷേത്ര അതിർത്തിയിൽ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ തകർത്തതിന് 11 കർഷക സംഘടന നേതാക്കൾക്കെതിരെ കേസെടുത്തു. ഇന്ത്യൻ ശിക്ഷ നിയമ പ്രകാരവും ദുരന്ത നിവാരണ നിയമപ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.
വ്യാഴാഴ്ച പതിനായിരകണക്കിന് കർഷകർ പ്രതിഷേധവുമായി ഡൽഹിയിലെ അതിർത്തികളിൽ എത്തിയതോടെ ബുരാരിയിലെ നിരങ്കാരി ൈമതാനത്ത് പ്രവേശിക്കാൻ കർഷകർക്ക് പൊലീസ് അനുമതി നൽകിയിരുന്നു.
ജന്തർ മന്തറിൽ ഒത്തുകൂടി പ്രതിഷേധിക്കാനായിരുന്നു കർഷകരുടെ തീരുമാനം. എന്നാൽ അവിടേക്ക് കടത്തിവിടാതെ പൊലീസും കേന്ദ്രസേനയും കർഷകരെ അതിർത്തിയിൽ തടയുകയായിരുന്നു. ഇവിടെവെച്ച് കർഷർക്ക് നേരെ കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിക്കുകയും ചെയ്തു.
അതേസമയം ഉത്തർ പ്രദേശിൽനിന്ന് കൂടുതൽ കർഷകർ പ്രതിഷേധവുമായി ഡൽഹിയിലേക്ക് തിരിച്ചു. 30ൽ അധികം കർഷകർ ഇതിനോടകം തന്നെ യു.പിയിൽനിന്ന് നിരങ്കാരി മൈതാനത്ത് എത്തിയിരുന്നു. കൂടുതൽ കർഷകർ യു.പിയിൽനിന്ന് ഡൽഹിയിലേക്ക് എത്തുമെന്ന് കർഷക സംഘടനകൾ വ്യക്തമാക്കി. രാജസ്ഥാനിൽനിന്നുള്ള കർഷകരും ഡൽഹി അതിർത്തിയിൽ തമ്പടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.