ന്യൂഡൽഹി: കേന്ദ്ര സർക്കാറിന്‍റെ മൂന്ന് കാർഷിക നിയമങ്ങൾ കത്തിച്ച് 'ഹോളിക ദഹൻ' ആഘോഷിച്ച് കർഷകർ. ഡൽഹി അതിർത്തിയിൽ തമ്പടിച്ചിരിക്കുന്ന കർഷകരാണ് കാർഷിക നിയമങ്ങൾ കത്തിച്ച് ആഘോഷം സംഘടിപ്പിച്ചത്.
വിറകും ചാണക വറളിയും കത്തിച്ച് ആഘോഷിക്കുന്നതാണ് ഹോളിക ദഹൻ. ഹോളിയുടെ ആദ്യ ദിവസമാണ് ഇത് ആഘോഷിക്കുക. നാട്ടിലേക്ക് മടങ്ങാതെ അതിർത്തിയിൽ തന്നെയാണ് കർഷകരുടെ ഹോളി ആഘോഷവും.
കാർഷിക നിയമങ്ങൾ പിൻവലിക്കാതെയും വിളകൾക്ക് അടിസ്ഥാന താങ്ങുവില ഏർപ്പെടുത്താതെയും പ്രക്ഷോഭത്തിൽനിന്ന് പിന്മാറില്ലെന്ന് സംയുക്ത കിസാൻ മോർച്ച ആവർത്തിച്ചു.
ഏപ്രിൽ അഞ്ചിന് 'എഫ്.സി.ഐ (ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ) ബച്ചാവോ ദിവസ്' ആചരിക്കുമെന്നും സംഘടന അറിയിച്ചു. കൂടാതെ ഏപ്രിൽ അഞ്ചിന് രാവിലെ 11 മുതൽ വൈകിട്ട് അഞ്ചുവരെ എഫ്.സി.ഐ ഉപരോധിക്കുകയും ചെയ്യും.
അടിസ്ഥാന താങ്ങുവിലയും പൊതു വിതരണ സംവിധാനവും ഇല്ലാതാക്കാൻ പല തരത്തിലുള്ള ശ്രമങ്ങളാണ് േകന്ദ്രത്തിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. കഴിഞ്ഞ കുറച്ചുവർഷങ്ങളായി എഫ്.സി.ഐക്ക് അനുവദിക്കുന്ന തുകയും വെട്ടിക്കുറച്ചു. അടുത്തിടെ വിളകൾ വാങ്ങുന്നതിനുള്ള എഫ്.സി.ഐയുടെ ചടങ്ങളിൽ സർക്കാർ ഭേദഗതി വരുത്തുകയും ചെയ്തു' -കർഷക സംഘടനകൾ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.