ഡൽഹി: എട്ടാം വട്ട ചർച്ചയിലും കർഷകർ വഴങ്ങുന്നില്ലെന്ന് കണ്ടതോടെ കാര്യങ്ങൾ സുപ്രീംകോടതിക്ക് വിട്ട കേന്ദ്ര സർക്കാർ കർഷകർ അംഗീകരിച്ചില്ലെങ്കിലും സ്വന്തം നിലക്ക് നിയമ ഭേദഗതി നടത്തുമെന്ന് സൂചന.അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകരെ നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജികളിൽ സുപ്രീംകോടതിയുടെ ഇടെപടലുണ്ടായില്ലെങ്കിൽ ജനുവരി 15ലെ ചർച്ചക്ക് ശേഷം നിയമ ഭേദഗതിയുമായി മുന്നോട്ടുപോകാനാണ് നീക്കമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ സൂചന നൽകി.
കാർഷിക നിയമങ്ങൾ പിൻവലിക്കാതെ പിന്മാറില്ലെന്ന് പ്രഖ്യാപിച്ച് പതിനായിരക്കണക്കിന് കർഷകർ ഡൽഹിയിലെ നാല് അതിർത്തികളിൽ സമരം ശക്തമാക്കുേമ്പാഴാണ് അവരെ നീക്കംചെയ്യാനുള്ള ഹരജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കുന്നത്.സമരം ഒത്തുതീർക്കുന്നതിന് ഒരു സമിതിയുണ്ടാക്കുമെന്ന് നേരത്തേ വ്യക്തമാക്കിയിരുന്ന ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ ശൈത്യകാല അവധിക്കു ശേഷം സുപ്രീംകോടതി കേസ് പരിഗണിച്ചപ്പോൾ അതേക്കുറിച്ച് മൗനം പാലിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.