ന്യൂഡൽഹി: കർഷക പ്രക്ഷോഭം തുടരുന്ന ഡൽഹിയിലെ സിംഘു അതിർത്തിയിൽ കർഷകരുടെ ടെന്‍റിൽ തീപിടിത്തം. നിർമാണം നടന്നുകൊണ്ടിരിക്കുന്ന ഫ്ലൈഓവറിന് കീഴിലെ ടെന്‍റിൽ ശനിയാഴ്ച രാവിലെ 10 മണിയോടെ തീപിടിക്കുകയായിരുന്നുവെന്ന് കർഷക സംഘടനകൾ പറഞ്ഞു.
സംഭവത്തെക്കുറിച്ച് ഒൗദ്യോഗികമായി പൊലീസുകാരോ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരോ പ്രതികരിച്ചിട്ടില്ല. ടെന്‍റ് പൂർണമായും കത്തിനശിച്ചതായി പ്രക്ഷോഭകരിലൊരാളായ സുഖ്വീന്ദർ സിങ് പറഞ്ഞു.
തീ അണക്കാൻ ശ്രമിക്കുന്നതിനിടെ ഒരാൾക്ക് പരിക്കേറ്റു. പ്രക്ഷോപകരിലൊരാളായ രാജ്വന്ത് സിങ്ങിനാണ് പരിക്കേറ്റത്. സിലിണ്ടറിൽനിന്ന് തീ പടർന്നതാകാം കാരണമെന്നും സംഘടന അറിയിച്ചു.
തീപിടിത്തമുണ്ടായപ്പോൾ 12ഓളംപേർ ടെന്‍റിലുണ്ടായിരുന്നു. ആർക്കും പരിക്കില്ല. അഞ്ച് മൊബൈൽ ഫോണുകളും 20 കിടക്കകളും 20 കസേരകളും റേഷനും തീപിടിത്തത്തിൽ നശിച്ചതായും കർഷകർ പറഞ്ഞു.
'ചായയുണ്ടാക്കുന്നതിനിടെയാണ് തീ പടർന്നത്. തീ അണക്കാൻ ശ്രമിക്കുന്നതിനിടെ രാജ്വന്ത് സിങ്ങിന് പരിക്കേറ്റു. 12-13ഓളം പേർ ടെന്‍റിനകത്തുണ്ടായിരുന്നു. പുതിയ ടെന്‍റ് ഇവിടെ ഉടൻ നിർമിക്കും' -കർഷകനായ ദിൽപ്രീത് സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.