കർഷക പ്രക്ഷോഭം; റിപബ്ലിക്​ ദിന സംഘർഷം മുതൽ സിംഘു അതിർത്തിവരെ

ന്യൂഡൽഹി: ഒരു വർഷത്തോളം നീണ്ട കർഷക പ്രക്ഷോഭത്തിനൊടുവിലാണ്​ വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള കേ​ന്ദ്രസർക്കാറി​െൻറ തീരുമാനം. രാജ്യവ്യാപകമായി കർഷകർ സമരം തുടരുമെന്ന പ്രഖ്യാപനത്തിനിടയിലാണ്​​ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അറിയിപ്പ്​.

'കർഷകരുടെ വേദന മനസിലാക്കുന്നു. അവരുടെ ഉന്നമനത്തിന്​ പ്രധാന്യം നൽകും' -എന്ന വാക്കുകൾക്ക്​ ശേഷമായിരുന്നു മോദിയുടെ പ്രഖ്യാപനം. എന്നാൽ ഒരു വർഷം നീണ്ട പ്രക്ഷോഭത്തിനിടെ രാജ്യം സാക്ഷ്യം വഹിച്ചത്​ ദയയില്ലാതെ കർഷകരെ അടിച്ചമർത്തുന്ന നിരവധി സംഭവങ്ങൾക്കായിരുന്നു. റിപബ്ലിക്​ ദിനത്തിലെ അക്രമവും ലഖിംപൂർ ഖേരി കർഷക കൊലപാതകവും ഇതിൽ ഉൾപ്പെടും. രാജ്യം സാക്ഷ്യം വഹിച്ച സംഭവങ്ങളിലേക്ക്​...

റിപബ്ലിക്​ ദിനത്തിലെ പ്രക്ഷോഭം

കേ​ന്ദ്രസർക്കാറി​െൻറ മൂന്ന്​ കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭം കത്തിപടരുന്നതിനിടെയായിരുന്നു 2021 റിപബ്ലിക്​ ദിനത്തിലെ പ്രതിഷേധം. രാജ്യം ഇതുവരെ കാണാതിരുന്ന പ്രതിഷേധത്തിനായിരുന്നു റിപബ്ലിക്​ ദിനം സാക്ഷ്യംവഹിച്ചത്​. ജനുവരി 26 ഉച്ച 12 മണിക്ക്​ ട്രാക്​ടർ റാലി തുടങ്ങാനായിരുന്നു കർഷകരുടെ തീരുമാനം. എന്നാൽ അപ്രതീക്ഷിതമായി ഒരു വിഭാഗം കർഷകർ ഡൽഹി ലക്ഷ്യമാക്കി എത്തുകയായിരുന്നു. ട്രാക്​ടർ റാലിയുമായി ഡൽഹി​യിലെത്തിയ കർഷകരെ പൊലീസും കേന്ദ്രസേനയും തടഞ്ഞു. ചെ​ങ്കോട്ടയും ഡൽഹി ഐ.ടി.ഒയും കർഷകർ കീഴടക്കി.


ഡൽഹിയുടെ മിക്കഭാഗങ്ങളിലും കർഷകരും പൊലീസും ഏറ്റുമുട്ടി. കർഷകർക്ക്​ മേൽ ലാത്തിച്ചാർത്തും കണ്ണീർവാതകവും പ്രയോഗിച്ചു. നിരവധി പേർക്ക്​ പരിക്കേറ്റു​. ഒരു കർഷകന്​ ജീവൻ നഷ്​ടമായി. ആയിരക്കണക്കിന്​ കർഷകരാണ്​ രാജ്യതലസ്​ഥാനത്തേക്ക്​ ഇരച്ചെത്തിയത്​. ഇതോടെ കൂടുതൽ പൊലീസുകാരെയും കേന്ദ്രസേനയെയും രാജ്യതലസ്​ഥാനത്ത്​ വിന്യസിച്ചായിരുന്നു കർഷകരെ നീക്കിയത്​. പഞ്ചാബ്​ നടൻ ദീപ്​ സിദ്ദുവി​െൻറ നേതൃത്വത്തിലാണ്​ അക്രമസംഭവങ്ങൾ അരങ്ങേറിയതെന്നും സംഘർഷം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ്​ സമരത്തിൽ പ​ങ്കെടുത്തതെന്നും കർഷകർ ആരോപിച്ചിരുന്നു. റിപബ്ലിക്​ ദിനത്തിലെ അക്രമസംഭവങ്ങൾക്ക്​ പിന്നിൽ ബി.ജെ.പിയും കേന്ദ്രസർക്കാറുമാണെന്നും​ ആരോപിച്ച്​ കർഷകർ രംഗത്തെത്തിയിരുന്നു.


ലഖിംപൂർ ഖേരി കർഷകക്കൊല

ഒക്​ടോബർ മൂന്നിനായിരുന്നു ഉത്തർപ്രദേശ്​ ലഖിംപൂർ ഖേരിയിലെ രാജ്യത്തെ നടുക്കിയ കർഷക കൂട്ടക്കൊല. കേന്ദ്രസർക്കാറി​െൻറ മൂന്ന്​ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നും വിളകൾക്ക്​ അടിസ്​ഥാന താങ്ങുവില ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട്​ യു.പി ഉപമുഖ്യമന്ത്രി കേശവ്​ പ്രസാദ്​ മൗര്യയുടെ പരിപാടിയിലേക്ക്​ പ്രതിഷേധവുമ​ായെത്തുകയായിരുന്നു കർഷകർ. ​കേന്ദ്രമന്ത്രി അജയ്​ മിശ്രയുടെ മകൻ ആശിഷ്​ മിശ്ര ഓടിച്ചിരുന്ന എസ്​.യു.വി ഈ കർഷകർക്ക്​ ഇടയിലേക്ക്​ ഓടിച്ചുകയറ്റി. നാല്​ കർഷകർക്ക്​ ഉൾപ്പെടെ എട്ടുപേർക്ക്​ ജീവൻ നഷ്​ടമായി. ഒരു മാധ്യമപ്രവർത്തകനും ജീവൻ നഷ്​ടപ്പെട്ടു. വൻ പ്രതിഷേധങ്ങൾക്കായിരുന്നു രാജ്യം പിന്നീട്​ സാക്ഷ്യം വഹിച്ചത്​. കേന്ദ്രസർക്കാറിനും യു.പി സർക്കാരിനുമെതിരെ പ്രതിഷേധം കടുത്തതോടെ യു.പി പൊലീസ്​ ആശിഷ്​ മിശ്രയെ മുഖ്യപ്രതിയാക്കി അറസ്​റ്റ്​ ചെയ്​തു.

സിംഘു അതിർത്തിയിലെ കൊലപാതകം

സിംഘു അതിർത്തിയിൽ ഒക്​ടോബർ 15നായിരുന്നു ദലിത്​ യുവാവി​െൻറ കൊലപാതകം. കൈയും കാലും വെട്ടിയെടുത്ത്​ പൊലീസി​െൻറ ബാരിക്കേഡിൽ കെട്ടിത്തൂക്കുകയായിരുന്നു. രക്തം വാർന്നായിരുന്നു ലഖ്​ബീർ സിങ്ങി​െൻറ മരണം. സംഭവത്തിൽ രണ്ട്​ നിഹാംഗുകളെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. രണ്ടുപേർ സോനിപത്ത്​ പൊലീസിൽ കീഴടങ്ങുകയും ചെയ്​തു. 

Tags:    
News Summary - Farmers Protest From Lakhimpur Kheri horror to Singhu border lynching

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.