ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെയുള്ള കർഷക പ്രക്ഷോഭം 81ാം ദിനത്തിലേക്കെത്തുമ്പോൾ ഡൽഹി-ഹരിയാന അതിർത്തിയായ തിക്രിയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി.
ബാരിക്കേഡുകൾ സ്ഥാപിക്കുകയും വൻ പൊലീസ് സന്നാഹത്തെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. അതിർത്തിയിൽ വെള്ളിയാഴ്ച ഒരു ഹെഡ് കോൺസ്റ്റബിളിന് മർദ്ദനമേറ്റ പശ്ചാത്തലത്തിലാണ് നടപടി.
പൊലീസ് ഉദ്യോഗസ്ഥന് മർദ്ദനമേറ്റ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഡൽഹിയുടെ വിവിധ അതിർത്തികളിലായി കഴിഞ്ഞ വർഷം നവംബർ 26 മുതൽ കർഷകരുടെ പ്രതിഷേധ സമരം നടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.