കേന്ദ്ര മന്ത്രിക്കെതിരെ അഖിലേന്ത്യ കിസാൻസഭ, പ്രസ്താവന കർഷകരെ അപമാനിക്കുന്നത്

ന്യൂഡൽഹി: കേന്ദ്രമന്ത്രി റാവു സാഹിബ് ദാന്‍വെയുടെ പ്രസ്താവനക്കെതിരെ അഖിലേന്ത്യ കിസാൻസഭ. കര്‍ഷകസമരത്തിന് പിന്നില്‍ പാക്-ചൈനീസ് ഗൂഢാലോചനയൊയിരുന്നു ദാന്‍വെ പറഞ്ഞത്. പ്രസ്താവന കർഷകരെ അപമാനിക്കുന്നതാണെന്നും കർഷകർ പറഞ്ഞു. കേന്ദ്ര സർക്കാറിന്‍റെ കാർഷിക വിരുദ്ധബില്ലിനെതിരെ സമരമുഖത്തുള്ള തങ്ങൾ ആരുടെയും താത്പര്യങ്ങൾ അനുസരിച്ചല്ല സമരം ചെയ്യുന്നത്. കർഷക ദ്രോഹ ബില്ലിനെതിരെ സ്വന്തം താത്പര്യ പ്രകാരമാണ് സമരമുഖത്തുള്ളതെന്നും അവർ പറഞ്ഞു.


പൗരത്വനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട സർക്കാർ നിയമങ്ങളിൽ രാജ്യത്തെ മുസ് ലിംകൾ തെറ്റിദ്ധരിപ്പിക്കപ്പെട്ടു. പക്ഷേ അത് വിലപ്പോവാത്തതിനാലാണ് കർഷകരെ അവർ (പാകിസ്താനും ചൈനയും) രംഗത്തിറക്കിയത്. പുതിയ നിയമങ്ങള്‍ മൂലം കര്‍ഷകര്‍ക്ക് നഷ്ടമുണ്ടാകുമെന്ന് അവരെ പറഞ്ഞ് വിശ്വസിപ്പിച്ചിരിക്കുകയാണെന്നും ദാൻവെ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി കര്‍ഷകരുടെ പ്രധാനമന്ത്രിയാണ്. അദ്ദേഹത്തിന്‍റെ തീരുമാനങ്ങൾ കര്‍ഷകര്‍ക്ക് എതിരായിരിക്കില്ല.കേന്ദ്രം പണം ചിലവിടുന്നത് കര്‍ഷകരുടെ ക്ഷേമത്തിലാണ്. അത് മറ്റുളളവര്‍ക്ക് ഇഷ്ടപ്പെടുന്നില്ലെന്നും റാവു സാഹിബ് ദാന്‍വെ പറഞ്ഞിരുന്നു.

അതേസമയം കർഷക സമരം പതിനഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഗ്രാൻറ്​ ട്രങ്ക്​ റോഡിൽ നിരന്നു കിടക്കുന്ന വാഹനങ്ങൾക്കിടയിൽ തമ്പുകളുയർന്നിട്ടുണ്ട്. ഒന്നും രണ്ടും പേർക്ക്​ താമസിക്കാവുന്ന എളുപ്പത്തിൽ കൊണ്ടുനടക്കാവുന്ന കൊച്ചു തമ്പുകൾ മുതൽ നടുറോഡിൽ ഇരുമ്പുകാലുകൾ സ്​ഥാപിച്ചുറപ്പിച്ച കൂറ്റൻ തമ്പുകൾ വരെ ഉയർന്നുകഴിഞ്ഞു.


കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാ കർഷകരെ വിളിച്ച്​ നടത്തിയ ചർച്ച പരാജയപ്പെടുകയും സർക്കാർനിലപാട്​ മാറ്റാതെ ഇനിയൊരു ചർച്ച വേണ്ടെന്ന്​ വെക്കുകയും ചെയ്​തതിനു​ പിറ്റേന്ന്​ കൂടുതൽ തമ്പുകളും പന്തലുകളുമുയർത്തുന്ന തിരക്കിലാണ്​ കർഷകർ. വളൻറിയർമാർക്കും സേവനത്തിനായി വരുന്ന വിവിധ സംഘടനകൾക്കും ആരോഗ്യ പ്രവർത്തകർക്കുമുള്ള പന്തലുകളുമുയർന്നതോടെ സിംഘു പതിനായിരങ്ങൾ സംഗമിക്കുന്ന സമര നഗരിയായി മാറിയിരിക്കുന്നു. സിംഘുവിനെ നഗരിയാക്കി കർഷകരുടെ ദീർഘകാലവാസത്തിനുള്ള ഒരുക്കങ്ങൾ കണ്ട ഡൽഹി സർക്കാർ 150ഓളം ടോയ്​ലറ്റുകൾ കൊണ്ടു വന്ന് സ്​ഥാപിച്ചിട്ടുണ്ട്​.

കൈയും വീശി വരുന്നവർക്കും ലങ്കറുകൾ ഇടതടവില്ലാതെ വിളമ്പുന്ന ഭക്ഷണങ്ങൾക്കു​ പുറമെ സമരസ്​ഥലത്ത്​ രാപ്പാർക്കുന്നവർക്കുള്ള ടൂത്ത്​ ബ്രഷ്​ മുതൽ തണുപ്പുമാറ്റുന്നതിനുള്ള സോക്​സും മഫ്ലറും കമ്പിളിപ്പുതപ്പും വരെ സന്നദ്ധ സംഘടനകളും വ്യക്​തികളും വിതരണം ചെയ്യുന്നുണ്ട്​. ക​ർ​ഷ​ക​സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള പോം​വ​ഴി തേ​ടി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്​ ഷാ ​അ​യ​ച്ച ഭേ​ദ​ഗ​തി നി​ർ​ദേ​ശ​ങ്ങ​ള​ട​ങ്ങി​യ രേ​ഖ ​െഎ​ക​ക​ണ്ഠ്യേ​ന ത​ള്ളി​യ ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ സ​മ​രം ശ​ക്​​ത​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ഡ​ൽ​ഹി - ജ​യ്​​പുർ ഹൈ​വേ അ​ട​പ്പി​ക്ക​ു​ക, റി​ല​യ​ൻ​സ്​ മാ​ളു​ക​ൾ ബ​ഹി​ഷ്​​ക​രി​ക്കു​ക, ടോ​ൾ പ്ലാ​സ​ക​ൾ പി​ടി​ച്ച​ട​ക്കു​ക തു​ട​ങ്ങി പ്ര​ക്ഷോ​ഭം ശ​ക്​​ത​മാ​ക്കു​ന്ന​തി​നു​ള്ള നി​ര​വ​ധി പ​രി​പാ​ടി​ക​ളും നേ​താ​ക്ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ്ര​ഖ്യാ​പി​ച്ചു.


ഡി​സം​ബ​ർ 14ന്​ ​രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​ക്ഷോ​ഭം ന​ട​ത്തും. ഭാ​ര​ത്​ ബ​ന്ദ്​ രാ​ജ്യ​വ്യാ​പ​ക​മാ​യി ക​ർ​ഷ​ക​ർ​ക്ക്​ അ​നു​കൂ​ല​മാ​യി സൃ​ഷ്​​ടി​ച്ച വി​കാ​ര​ത്തി​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു അ​മി​ത്​ ഷാ ​ചൊ​വ്വാ​ഴ്​​ച രാ​ത്രി എ​ട്ടു​മ​ണി​ക്ക്​ ഡ​ൽ​ഹി​യി​ലെ 'പു​സ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി'​ൽ ക​ർ​ഷ​ക നേ​താ​ക്ക​ളെ വി​ളി​ച്ച്​ ച​ർ​ച്ച ന​ട​ത്തി​യ​ത്. നി​യ​മം പി​ൻ​വ​ലി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​കാ​ത്ത​തി​നാ​ൽ പ​രാ​ജ​യ​െ​പ്പ​ടു​ക​യാ​യി​രു​ന്നു.

Tags:    
News Summary - farmers protest, kisan sabha agaisnt minster dhanves statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.