ന്യൂഡൽഹി: ഡൽഹിയിലേക്കുള്ള രണ്ട് എക്സ്പ്രസ് വേകളിൽ പതിനായിരങ്ങൾ അണിനിരന്ന ട്രാക്ടർ റാലിയിലൂടെ കർഷകർ കരുത്തുതെളിയിച്ചു.
കർഷക സമരം 43ാം നാളിലെത്തിയിട്ടും വിവാദ നിയമങ്ങൾ പിൻവലിക്കില്ലെന്ന് സർക്കാർ ആവർത്തിക്കുന്ന സാഹചര്യത്തിലാണ് ഡൽഹിയുടെ കിഴക്കും പടിഞ്ഞാറുമുള്ള രണ്ട് എക്സ്പ്രസ്വേകളിൽ സമരായുധമായ ട്രാക്ടറുകളുമായെത്തി കർഷകർ ശക്തിപ്രകടനം നടത്തിയത്. റിപ്പബ്ലിക് ദിനത്തിലെ കിസാൻ പരേഡിനുള്ള റിഹേഴ്സൽ മാത്രമാണിതെന്നും നിലപാട് മാറ്റുന്നില്ലെങ്കിൽ അടുത്ത ലക്ഷ്യം ഡൽഹിയായിരിക്കുമെന്നും കർഷക നേതാക്കൾ മുന്നറിയിപ്പ് നൽകി. സർക്കാറുമായി എട്ടാം വട്ട ചർച്ച നിശ്ചയിച്ചതിെൻറ തലേന്നാണ് ഡൽഹിയിലേക്കുള്ള പ്രധാന പാതകളിൽ കർഷകർ പ്രതിഷേധം തീർത്തത്.
കുണ്ഡ്ലി - മനേസർ - പൽവൽ എക്സ്പ്രസ് വേയിൽ ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നായി 2500 ട്രാക്ടറുകളിലായി കർഷകരെത്തിയെന്ന് പൊലീസ് പറഞ്ഞു. എന്നാൽ ടിക്രിയിൽ സമരം നടത്തുന്ന ഭാരതീയ കിസാൻ യൂനിയൻ ഉഗ്രഹാൻ വിഭാഗം തങ്ങളുടെ മാത്രം 3500 ട്രാക്ടറുകൾ കർഷക റാലിയിൽ പെങ്കടുത്തുവെന്ന് അറിയിച്ചു. കെ.എം.പി ഹൈവേയിൽ നടന്ന റാലി കൂടാതെ ഹരിയാനയിലെ വിവിധ ഭാഗങ്ങളിൽ ട്രാക്ടർ റാലികൾ നടന്നു.
വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സിപൂരിൽനിന്നും നവാഡയിൽനിന്നുമുള്ള കർഷകർ ഗാസിപൂർ അതിർത്തിയിൽനിന്നാണ് ട്രാക്ടറുകളുമായി നീങ്ങിയത്. സമരം നടത്തുന്ന കർഷകർക്ക് പിന്തുണയുമായി പഞ്ചാബിലെ ഭട്ടിൻഡയിൽനിന്ന് നൂറുകണക്കിന് കർഷക തൊഴിലാളികൾ ടിക്രി അതിർത്തിയിലേക്ക് പുറപ്പെട്ടു.
ഇൗ സർക്കാർ ഇൗ നിലക്ക് മുന്നോട്ടുപോയാൽ ഡൽഹിയിൽ പ്രവേശിക്കുമെന്ന് ട്രാക്ടർ റാലിയിൽ പെങ്കടുത്ത കർഷക നേതാവ് രജീന്ദർ സിങ് ദീപ്വാല പറഞ്ഞു. നിയമങ്ങൾ പിൻവലിക്കില്ലെന്ന് സർക്കാർ ആവർത്തിക്കുന്ന സാഹചര്യത്തിൽ എട്ടാം വട്ട ചർച്ചയിലും പുരോഗതി പ്രതീക്ഷിക്കുന്നില്ല.
അതിനാൽ സമരം അതിർത്തിയിൽ തുടരുമെന്ന് കരുതേണ്ട. പഞ്ചാബിൽനിന്ന് ബാരിക്കേഡുകൾ മാറ്റി ഹരിയാനയിലേക്ക് കടന്നപോലെ തന്നെ ഡൽഹിയാണ് അടുത്ത ലക്ഷ്യമെന്നും ദീപക്വാല കൂട്ടിച്ചേർത്തു. സർക്കാർ ചർച്ച നടത്തുന്നതിന് തലേന്ന് സിഖ് മതനേതാവ് ബാബ ലഖാവാൾ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറുമായി ചർച്ച നടത്തി. ഹരിയാനയിൽനിന്നുള്ള ഒരുസംഘം കർഷകർ വന്ന് തങ്ങളുടെ 11 പ്രതിനിധികളെ അടുത്ത ചർച്ചയിൽ പെങ്കടുപ്പിക്കണമെന്ന് തോമറിനോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.