ന്യൂഡൽഹി: കേന്ദ്രസർക്കാറിെൻറ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർ നിയമങ്ങളെക്കുറിച്ച് മനസിലാക്കാൻ തയാറാകണമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. കർഷകരുടെ നിർദേശങ്ങൾ സ്വീകരിക്കാൻ സർക്കാർ സന്നദ്ധമാണ്. സർക്കാറിെൻറ ഭാഗത്തുനിന്ന് കർഷകരോട് അനീതി ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധത്തെ ദുരുപയോഗം ചെയ്യാനും വഴിെതറ്റിക്കുന്നതിനും ചിലർ ശ്രമിച്ചുവരുന്നു. ഇത് തെറ്റാണ്. കർഷകർ മൂന്ന് കാർഷിക നിയമങ്ങളും മനസിലാക്കാൻ തയാറാകണമെന്നും ഗഡ്കരി പറഞ്ഞു.
അണ്ണാ ഹസാരെ സമരത്തിൽ പങ്കുചേരുമെന്ന് വിശ്വസിക്കുന്നില്ല. ഞങ്ങൾ കർഷകർക്കെതിരായി ഒന്നും ചെയ്തിട്ടില്ല. വിളകൾ ചെറുചന്തകളിൽ വിൽക്കുന്നതും എവിടെ, ആർക്കും വേണമെങ്കിലും വിൽക്കുന്നതും കർഷകരുടെ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു.
സംഭാഷണങ്ങൾ ഇല്ലെങ്കിൽ, ഇവ തെറ്റായ ആശയ വിനിമയത്തിലേക്കും വിവാദത്തിലേക്കും പോയേക്കാം. സംഭാഷണം നടക്കുേമ്പാൾ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും. മറ്റുള്ളവയെല്ലാം അവസാനിക്കും. കർഷകർക്ക് നീതിയും ആശ്വാസവും ലഭിക്കും. ഞങ്ങളുടെ പ്രവർത്തനങ്ങൾ കർഷകരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് കൂടിയാണ് -നിതിൻ ഗഡ്കരി കൂട്ടിച്ചേർത്തു.
അതേസമയം കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതുവരെ സമരം തുടരാനാണ് കർഷകരുടെ തീരുമാനം. കർഷകരുമായി കാർഷിക നിയമത്തിെൻറ എല്ലാ നിയമവശങ്ങളും ചർച്ച ചെയ്യാമെന്ന് കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.