ഡൽഹി ചലോ മാർച്ചിന്റെ ഭാഗമായി പഞ്ചാബ്-ഹരിയാന ശംഭു അതിർത്തിയിലെത്തിയ കർഷകർ

ആർ.എൽ.ഡിയെ വെട്ടിലാക്കി കർഷക സമരം; ബി.ജെ.പി സഖ്യ പ്രഖ്യാപനം വൈകുന്നു

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിങ്ങിന് ഭാരത് രത്ന പ്രഖ്യാപിച്ചതിനു പിന്നാലെ ബി.ജെ.പി സഖ്യത്തിൽ ചേരുകയാണെന്ന് സൂചന നൽകിയ ചെറുമകനും യു.പിയിലെ രാഷ്ട്രീയ ലോക്ദൾ നേതാവുമായ ജയന്ത് ചൗധരി മൗനത്തിൽ. പ്രഖ്യാപനം നടന്നിട്ട് രണ്ടാഴ്ചയാകുന്നു. പക്ഷേ, രണ്ടു പാർട്ടികളുടെയും ചങ്ങാത്തത്തിന്‍റെ തുടർചലനങ്ങളൊന്നും ദൃശ്യമല്ല. ഔദ്യോഗിക പ്രഖ്യാപനവുമായില്ല.

മോദിസർക്കാറിനെ വെള്ളം കുടിപ്പിക്കുന്ന വിധം കർഷകസമരം മുറുകുന്നതാണ് കർഷകപാർട്ടിയായ ആർ.എൽ.ഡിയുടെ മൗനത്തിന് ഒരു കാര്യം. കർഷകസ്നേഹികളായ പാർട്ടിക്ക് ഈ സമയത്ത് ബി.ജെ.പി നയങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ കഴിയില്ല. ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി അനുവദിച്ചുനൽകുന്ന സീറ്റുകളുടെ കാര്യത്തിൽ തീരുമാനം വൈകുന്നതാണ് അടുത്ത പ്രശ്നം.

കർഷകമേഖലയായ പശ്ചിമ യു.പിയിലെ ബാഗ്പത്, ബിജ്നോർ, കൈരാന, മഥുര എന്നീ സീറ്റുകൾക്കാണ് ആർ.എൽ.ഡി വാദിക്കുന്നത്. അതു കിട്ടിയില്ലെങ്കിൽ സമാജ്വാദി പാർട്ടിയുമായുള്ള ബന്ധം അവസാനിപ്പിച്ച് ഇറങ്ങിയതിന് അർഥമില്ലാതാകും. ബി.ജെ.പിയാകട്ടെ, നാലു സീറ്റിന്‍റെ കാര്യത്തിൽ ഉറപ്പുപറയാൻ ഇതുവരെ തയാറായിട്ടുമില്ല.

Tags:    
News Summary - Farmers strike by cutting off RLD; BJP alliance announcement delayed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.