ന്യൂഡൽഹി: സംസ്ഥാന സർക്കാറുകളുടെ ആശ്വാസ നടപടികൾക്ക് ശേഷവും കർഷക ആത്മഹത്യകൾ തുടരുന്നു. കാർഷിക പ്രതിസന്ധിക്ക് പരിഹാരം നിർദേശിച്ച സ്വാമിനാഥൻ കമ്മിറ്റി റിപ്പോർട്ടിന്മേൽ കേന്ദ്ര സർക്കാർ അടയിരിക്കുന്നു. റിേപ്പാർട്ട് നടപ്പാക്കണമെന്നതാണ് സമരം ചെയ്യുന്ന കർഷക സംഘടനകളുടെ ആവശ്യങ്ങളിൽ പ്രധാനം. ഭൂപരിഷ്കരണം, വായ്പയും ഇൻഷ്വറൻസും ലഭ്യമാക്കൽ, ഭക്ഷ്യ സുരക്ഷ, കർഷക ആത്മഹത്യ തടയൽ, ജലസേചന രംഗം, ഉൽപാദന വളർച്ച എന്നീ മേഖലകളിൽ സമഗ്ര പരിഷ്കരണമാണ് കമ്മിറ്റി ശിപാർശ ചെയ്തത്.
2004 നവംബർ 18നാണ് ഡോ. എം.എസ്. സ്വാമിനാഥൻ അധ്യക്ഷനായി നാഷനൽ കമീഷൻ ഒാൺ ഫാർമേഴ്സ് (എൻ.സി.എഫ്) കേന്ദ്രം രൂപവത്കരിച്ചത്. 2004 മുതൽ 2006 വരെ അഞ്ച് റിപ്പോർട്ടുകൾ സമർപ്പിച്ചുള പൊതുതെരെഞ്ഞടുപ്പിൽ ഉന്നയിച്ചുവെങ്കിലും നടപ്പാക്കാൻ മോദി സർക്കാർ തയാറായില്ല. പാർലമെൻറിലാവെട്ട റിപ്പോർട്ട് സംബന്ധിച്ച് ചർച്ചക്ക് മുൻകൈ പോലും എടുത്തിട്ടുമില്ല. ഭൂപ്രശ്നത്തെ കാർഷിക മേഖലയിലെ പ്രതിസന്ധിയുടെ അടിസ്ഥാന കാരണമായി അടയാളപ്പെടുത്തിയ കമ്മിറ്റി; ഭൂമി, കന്നുകാലി, വിള എന്നിവക്ക് മേലുള്ള നിയന്ത്രണം കർഷകർക്ക് ലഭിക്കാൻ ഭൂപരിഷ്കരണം അനിവാര്യമാണെന്ന് അടിവരയിടുന്നു.
‘‘1991-92ലെ കണക്ക് പ്രകാരം ഏറ്റവും താഴെതട്ടിലെ 50 ശതമാനം ഗ്രാമീണ ജനതയുടെ ഭൂമി ഉടമസ്ഥത രാജ്യത്തെ മൊത്തം ഭൂമിയുടെ മൂന്ന് ശതമാനം മാത്രമാണ്. മുകൾതട്ടിലുള്ള പത്ത് ശതമാനത്തിെൻറ കൈവശമായിരുന്നു 54 ശതമാനം ഭൂമിയും. അതിനാൽ കൂടുതലുള്ള ഭൂമിവിതരണം ചെയ്യണം. കാർഷിക-വന ഭൂമി കൃഷീതര ആവശ്യത്തിന് കോർപറേറ്റ് മേഖലക്ക് കൈമാറരുത്. പൊതുവിഭവങ്ങളിൽ അവകാശം വേണം. കന്നുകാലികളെ കാട്ടിൽ മേയ്ക്കാനുള്ള അവകാശം ആദിവാസി വിഭാഗത്തിന് നൽകണം. കൃഷിഭൂമി വിൽക്കുന്നത് നിയന്ത്രിക്കാൻ സംവിധാനം കൊണ്ടുവരണം. ഇതിന് ഉപദേശം നൽകാൻ ദേശീയ സമിതി രൂപവത്കരിക്കണം’’ തുടങ്ങിയ നിർദേശങ്ങളാണ് റിപ്പോർട്ടിലുള്ളത്.
കർഷകർക്കായി ഒൗപചാരിക വായ്പ സംവിധാനം ആരംഭിക്കുക, കാർഷിക വായ്പ പലിശ നാലു ശതമാനമാക്കുക, കടം തിരിച്ച് പിടിക്കലിന് മോറേട്ടാറിയം, കാർഷിക റിസ്ക് ഫണ്ട് രൂപവത്കരിക്കുക, സ്ത്രീ കർഷകർക്ക് കിസാൻ ക്രെഡിറ്റ് കാർഡ്, വിളകൾ, കന്നുകാലികൾ, മനുഷ്യർ ഉൾപെടെയുള്ള സമഗ്ര ആരോഗ്യ സുരക്ഷാ പാക്കേജ് പ്രഖ്യാപിക്കുക, ചെറിയ പ്രീമിയത്തിൽ രാജ്യമെമ്പാടും വിള ഇൻഷ്വറൻസ്, ഭക്ഷ്യ സുരക്ഷക്ക് സാർവത്രിക പൊതുവിതരണ സമ്പ്രദായം, സ്ത്രീ സ്വയം സഹായ സംഘങ്ങൾ വഴി വെള്ളത്തിനും ഭക്ഷണത്തിനുമുള്ള ബാങ്കുകൾ, ജോലിയും ഭക്ഷണവും ഉറപ്പ് നൽകുന്ന ദേശീയ ഭക്ഷ്യ ഉത്തരവാദിത്ത നിയമം കൊണ്ടുവരിക, ആത്മഹത്യ തടയാൻ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ വഴി ആരോഗ്യ ഇൻഷ്വറൻസ് നടപ്പാക്കുക, ദേശീയ ഗ്രാമീണ ആരോഗ്യ മിഷൻ ആത്മഹത്യ വർധിച്ച മേഖലകളിലേക്ക് വ്യാപിപ്പിക്കുക, കർഷക പ്രതിനിധികളെ ഉൾപെടുത്തി സംസ്ഥാനതല കർഷക കമീഷനുകൾ രൂപവത്കരിക്കുക, മൈക്രോ ഫിനാൻസ് നയങ്ങൾ ഉടച്ച് വാർക്കുക, എല്ലാ വിളകൾക്കും ഇൻഷ്വറൻസ് നടപ്പാക്കുക തുടങ്ങിയ ശിപാർശകളും കമ്മിറ്റി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.