ന്യൂഡൽഹി: പ്രശസ്ത ഫാഷൻ ഇൻഫ്ലുവൻസർ സുരഭി ജെയിൻ (30) അന്തരിച്ചു. കഴിഞ്ഞ വർഷം രണ്ടാമതും കാൻസർ സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു. ഇൻസ്റ്റഗ്രാമിൽ 50,000ത്തിലധികം പേരാണ് സുരഭിയെ പിന്തുടർന്നിരുന്നത്. ഫാഷനുമായി ബന്ധപ്പെട്ട ഇവരുടെ ഫോട്ടോകൾക്കും വിഡിയോകൾക്കും മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്.
രണ്ടുമാസം മുമ്പ് കാൻസർ ബാധിച്ച് ആശുപത്രിയിൽ കിടക്കുന്നതിന്റെ ചിത്രം സുരഭി സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരുന്നു. ‘‘എന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് നിങ്ങളെ സ്ഥിരമായി അറിയിക്കാൻ കഴിയുന്നില്ല. ആരോഗ്യസ്ഥിതി സംബന്ധിച്ച് എല്ലാ ദിവസവും അന്വേഷണം വരുന്നുണ്ട്. കൂടുതൽ ഒന്നും പറയാനില്ല. കഴിഞ്ഞ രണ്ടുമാസമായി ഞാൻ കൂടുതലും ആശുപത്രിയിലാണ്. ഒരു മാസമായി ഭക്ഷണം കഴിക്കാനാവുന്നില്ല. മൂക്കിലൂടെ ട്യൂബിട്ടിരിക്കുകയാണ്. ഈ ബുദ്ധിമുട്ടുകൾ എത്രയും പെട്ടെന്ന് അവസാനിക്കാൻ ഞാൻ ആഗ്രഹിക്കുന്നു’’ –സുരഭി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
മരണവിവരം കുടുംബാംഗങ്ങൾ തന്നെയാണ് സമൂഹ മാധ്യമത്തിലൂടെ അറിയിച്ചത്. 27ാം വയസ്സിലാണ് സുരഭിക്ക് ആദ്യം കാൻസർ സ്ഥിരീകരിക്കുന്നത്. തുടർന്ന് ശസ്ത്രക്രിയക്ക് വിധേയയായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം 149 സ്റ്റിച്ചുകള്‍ ഉണ്ടായിരുന്നതായി സുരഭി സമൂഹ മാധ്യമത്തിലൂടെ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.