ലഖ്നോ: വായ്പ തിരിച്ചടക്കാൻ പണമില്ലാത്തതിനാൽ മകനെ വിൽപനക്ക് വെച്ച് പിതാവ്. ഉത്തർപ്രദേശിലെ അലിഗഡിലാണ് സംഭവം. ആര് മുതൽ എട്ട് ലക്ഷം രൂപക്ക് കുട്ടിയെ വിൽക്കാനുണ്ട് എന്നായിരുന്നു പിതാവിന്‍റെ കഴുത്തിൽ തൂക്കിയിരുന്ന പ്ലക്കാർഡിൽ കുറിച്ചിരുന്നത്.
അലിഗഡിലെ റാവ് വുഡ്സ് ബസ് സ്റ്റാന്‍റിലാണ് ഭാര്യയോടും മകളോടുമൊപ്പമെത്തിയ പിതാവ് കുട്ടിയെ വിൽപനക്ക് വെച്ചിരിക്കുന്നത്. പിതാവ് തന്‍റെ കുടുംബാംഗങ്ങളിൽ 50,000 രൂപ വായ്പയെടുത്തിരുന്നു. ബന്ധു പണം ആവശ്യപ്പെട്ടെങ്കിലും നൽകാൻ കഴിയാതായതോടെ ഇയാൾ കുടുംബത്തെ അധിക്ഷേപിച്ചു. ഇതിന് പിന്നാലെയാണ് കുട്ടിയെ വിൽക്കാനുണ്ടെന്ന ബോർഡുമായി പിതാവ് ബസ് സ്റ്റാന്‍റിലെത്തുന്നത്. ഭാര്യയുടെ സമ്മതത്തോടെയാണ് വിൽപനയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സംഭവത്തിൽ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമർശിച്ച് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്തെത്തിയിരുന്നു. മകനെ വിൽക്കാൻ കഴുത്തിൽ പ്ലകാർഡ് കെട്ടിയിരിക്കുന്ന പിതാവുള്ള നാടാണ് ബി.ജെ.പിയുടെ അമൃതകാലം എന്നായിരുന്നു അഖിലേഷിന്‍റെ പരാമർശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.