ഹാഥറസ്​: പെൺകുട്ടിയുടെ മാതാവ്​ ആശുപത്രിയിൽ; ചികിത്സ തേടാൻ വിസമ്മതിച്ച്​ പിതാവ്​

ലഖ്​നോ: ഹാഥറസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ രക്ഷിതാക്കൾക്ക്​ ദേഹാസ്വാസ്ഥ്യം. പെൺകുട്ടിയുടെ ബന്ധുക്കൾ തിങ്കളാഴ്ച അലഹബാദ് ഹൈകോടതിയിലെ ലഖ്‌നൗ ബെഞ്ചിന് മുന്നിൽ ഹാജരായിരുന്നു. ശേഷം ബൽഗാദി ഗ്രാമത്തിലെ വീട്ടിലെത്തിയ മാതാവിന്​ ഉയർന്ന രക്തസമ്മർദ്ദം അനുഭവപ്പെട്ടതോടെ ആശുപത്രിയിലേക്ക്​ മാറ്റുകയായിരുന്നു. കോവിഡ്​ ലക്ഷണങ്ങളുള്ള രണ്ട്​ കുടുംബാംഗങ്ങളെയും ആശുപത്രിയിലേക്ക്​ മാറ്റി.

പിതാവി​െൻറ ആരോഗ്യനില മോശമാണെന്നും എന്നാൽ ഇദ്ദേഹം ചികിത്സ തേടാൻ വവിസമ്മതിച്ചതായും ഹാഥറസ്​ ചീഫ് മെഡിക്കൽ ഓഫീസർ ബ്രിജേഷ് റാത്തോഡ് വാർത്താ ഏജൻസിയോട് പറഞ്ഞു. ഉയർന്ന രക്തസമ്മർദ്ദം ഉൾപ്പെടെയുള്ള അസുഖങ്ങൾ ഉണ്ടെന്ന് അറിയിച്ചതിനെ തുടർന്ന്​ മെഡിക്കൽ സംഘത്തെ വീട്ടിലേക്ക്​ അയച്ചുവെന്നും എന്നാൽ പിതാവ്​ ആശുപത്രിയിലേക്ക്​ മാറാൻ താൽപര്യപ്പെട്ടില്ലെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു.

കുടുംബാംഗങ്ങൾ ശാരീരികവും മാനസികമായി തളർന്നിരിക്കുകയാണെന്നു അവരുടെ ബുദ്ധിമുട്ട്​ മനസിലാക്കി ചികിത്സ നൽകാൻ ഹാഥറസിലേക്ക്​ പോകുമെന്നും റാത്തോഡ് പറഞ്ഞു.

അതേസമയം, പെൺകുട്ടിയുടെ മരണത്തെ കുറിച്ച്​ അന്വേഷിക്കാൻ സി.ബി.ഐ ഉദ്യോഗസ്ഥരുടെ സംഘം ഹാഥറസിലെത്തി. പെൺകുട്ടിയെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ സ്ഥലം സംഘം പരിശോധിച്ചു. സി.ബി.ഐ ലോക്കൽ പൊലീസിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്​.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.