മുംബൈ: ഭീമ കൊറേഗാവ് കേസിൽ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് ജയിലിൽ കഴിയവെ രോഗബാധിതനായി ആശുപത്രിയിൽ മരിച്ച ഫാ.സ്റ്റാൻ സ്വാമി ഇനി ഒാർമ. ബാന്ദ്രയിലെ സെൻറ് പീറ്റർ പള്ളിയിൽ നടന്ന ചടങ്ങുകൾക്ക് ശേഷം ദാദർ ചൈത്യഭൂമിയിലെ വൈദ്യുതി ശ്മശാനത്തിൽ സംസ്കരിച്ചു.
ഭൗതികാവശിഷ്ടങ്ങൾ അദ്ദേഹത്തിെൻറ പ്രവർത്തന കേന്ദ്രമായ റാഞ്ചിയിലെത്തിച്ച് അടക്കം ചെയ്യും. കോവിഡ് ചട്ട പ്രകാരമായിരുന്നു അന്തിമ ചടങ്ങുകൾ.
സെൻറ് പീറ്റർ പള്ളിയിൽ നടന്ന ചടങ്ങിൽ അദ്ദേഹത്തിൻെറ സുഹൃത്തുക്കളായ ഫാ. ഫ്രേസർ മസ്കരിനസ്, ഫാ. ജോ സേവിയർ, അവസാനമായി സ്റ്റാൻ സ്വാമിയെ ചികിത്സിച്ച ഹോളി ഫാമിലി ആശുപത്രി അധികൃതർ നേരിട്ടും അഭിഭാഷകർ, ആക്ടിവിസ്റ്റുകൾ, ബന്ധുക്കൾ തുടങ്ങിയവർ ഒാൺലൈൻ വഴിയും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.