മാസങ്ങളായി ലക്ഷദ്വീപിൽ നടക്കുന്ന കാര്യങ്ങളെ കുറിച്ചുള്ള വിവാദങ്ങളാണ് ഇപ്പോൾ പൊതുചർച്ചകളിൽ ഏറെയും. ചർച്ചകളും പ്രസ്താവന യുദ്ധങ്ങളും അന്തരീക്ഷത്തിൽ നിറയുേമ്പാഴും ദ്വീപിൽ നടക്കുന്നത് എന്താണെന്നത് സംബന്ധിച്ച് ആശയക്കുഴപ്പങ്ങളും ഏറെയാണ്. പുറത്തെ ചർച്ചാ ബഹളങ്ങളിൽ പറയുന്നത് പോലെ ഹിന്ദു-മുസ്ലിം പ്രശ്നമോ ബീഫ് നിരോധന പ്രശ്നമോ ഒന്നുമല്ല ദ്വീപിൽ ഇപ്പോൾ കലങ്ങി മറിയുന്നതെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ വിശദീകരിക്കുകയാണ് ലക്ഷ ദ്വീപിൽ നിന്നുള്ള ഒഫ്താൽമോളജിസ്റ്റ് ഡോ. സബീന ഇസ്മയിൽ. ആ മണ്ണിൽ ജീവിക്കാനുള്ള അനുവാദം തന്നെ നഷ്ടപ്പെടുന്നതാണ് ദ്വീപ് വാസികളുടെ ഉറക്കം കെടുത്തുന്നതെന്നും അവർ പറയുന്നു.
ലക്ഷ ദ്വീപിലെ പ്രശ്നം നിലനിൽപിേൻറതാണെന്ന് അവർ പറയുന്നു. ഹിന്ദു-മുസ്ലിം വിഷയമോ ബീഫോ മറ്റ് മാംസാഹാരങ്ങളോ കഴിക്കുന്നതോ അല്ല അവിടത്തെ ഇപ്പോഴത്തെ പ്രശ്നം. ഞങ്ങളുടെ വീടുകൾ നഷട്പ്പെടുന്നതാണ്. വികസനത്തിെൻറ പേരിൽ ഞങ്ങളുടെ മണ്ണിൽ നിന്ന് ഞങ്ങളെ പുറംതള്ളാനുള്ള നീക്കമാണ്. അങ്ങിനെ പണം കുഴിക്കുന്ന കോർപറേറ്റുകൾക്ക് അവിടെ ടൂറിസ്റ്റ് കേന്ദ്രമാക്കേണ്ടതുണ്ടെന്നും അവർ പറയുന്നു.
'അതെ, ലക്ഷദ്വീപ് ഇന്ത്യയുടെ ഭാഗം തന്നെയാണ്. കേന്ദ്ര സർക്കാറിെൻറ മുഴുവൻ നിയമങ്ങളും ഞങ്ങൾ അനുസരിച്ചിട്ടുണ്ട്. ഞങ്ങൾ ഉപദ്രവകരമല്ലാത്ത മുഴുവൻ നിയമങ്ങളും ഇനിയും അനുസരിക്കുകയും ചെയ്യും. എല്ലാ അതിരുകൾക്കും മുകളിലുള്ളതാണ് ഇപ്പോൾ സംഭവിക്കുന്നതെല്ലാം. ഞങ്ങളുടെ മണ്ണിൽ ഞങ്ങൾ കുടിയാൻമാരാക്കപ്പെടുകയാണ്. ഞങ്ങളുടെ മണ്ണിൽ ഒരു മരം നടാൻ, സ്വന്തം വീടൊന്ന് പുതുക്കി പണിയാൻ അനുവാദം വാങ്ങേണ്ടി വരുന്നു.'- സബീന എഴുതുന്നു.
'ദയാഹൃദയരായ പലരും ഞങ്ങൾക്കു വേണ്ടി സംസാരിക്കുന്നുണ്ട്. പക്ഷേ, ഞങ്ങളെ കുറിച്ച് ഒന്നുമറിയാത്ത ചിലർ വിഷലിപ്തമായ ആരോപണങ്ങളും ഉന്നയിക്കുന്നുണ്ട്. മയക്കുമരുന്നും ആയുധങ്ങളും ഞങ്ങൾക്കു സമീപമുള്ള കടലിൽ നിന്ന് പിടിച്ച വാർത്തകൾ പൊക്കിപ്പിടിച്ച് ഞങ്ങെള െഎ.എസ്.െഎ.എസ് ചാപ്പകുത്താനും മയക്കുമരുന്ന്- ആയുധ കച്ചവടക്കാരായി ചിത്രീകരിക്കാനും ശ്രമങ്ങളുണ്ട്. ആയിരക്കണക്കിന് കേരളീയരും മറ്റു ദേശക്കാരും വർഷങ്ങളോളം ദ്വീപിൽ കഴിഞ്ഞിട്ടുണ്ട്. അവർക്കറിയാം ദ്വീപ് വാസികൾ എങ്ങിനെയുള്ളവരാണെന്ന്. ദ്വീപ് വാസികളെ അറിയുന്ന സുഹൃത്തുക്കളോട് ഞാൻ അപേക്ഷിക്കുകയാണ്, ഞങ്ങൾ അവിടെ നിന്ന് പുറം തള്ളപ്പെടണമോ ഇല്ലയോ എന്ന് തീരുമാനിക്കപ്പെടുന്നതിന് മുമ്പ് ഞങ്ങെള കുറിച്ചുള്ള നിങ്ങളുടെ അനുഭവങ്ങൾ ലോകത്തോട് വിളിച്ചു പറയൂ.. ഞങ്ങൾക്ക് ആവശ്യമായ ഇൗ ഘട്ടത്തിൽ ഞങ്ങളോടൊപ്പം നിൽക്കൂ..' -ഡോ. സബീന എഴുതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.