Representational Image

എ.ടി.എമ്മിൽ പണമില്ലെങ്കിൽ ബാങ്കുകൾക്ക്​ പിഴ ചുമത്തും

ന്യൂഡൽഹി: എ.ടി.എമ്മുകളിൽ പണമില്ലെങ്കിൽ ബാങ്കുകൾക്ക്​ പിഴ ചുമത്താനുള്ള നിർദേശം നടപ്പിലാകുന്നു. ഒക്​ടോബർ ഒന്ന്​ പുതിയ പുതിയ നിർദേശം നടപ്പാക്കി തുടങ്ങുമെന്ന്​ ആർ.ബി.ഐ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ക്രമീകരണം ഒരുക്കാൻ ബാങ്കുകൾക്ക്​ നിർദേശം നൽകിയിട്ടുണ്ട്​. ബാങ്കുകൾക്കും വൈറ്റ്​ ലേബൽ എ.ടി.എം നെറ്റ്​വർക്കുകൾക്കും പുതിയ ഉത്തരവ്​ ബാധകമാവും.

എ.ടി.എമ്മുകളിൽ 10 മണിക്കൂറിലധികം സമയം പണമില്ലാതിരുന്നാലാണ്​ പിഴ ചുമത്തുക. ഇത്തരത്തിൽ 10,000 രൂപയാണ്​ പിഴയായി ഈടാക്കുക. ഇതുമായി ബന്ധപ്പെട്ട്​ ആർ.ബി.ഐ ബാങ്കുകൾക്ക്​ സർക്കുലർ അയച്ചിട്ടുണ്ട്​.

എ.ടി.എമ്മിൽ പണം നിറച്ചില്ലെങ്കിൽ ബാങ്കുകൾക്ക്​ പിഴ ചുമത്താനുള്ള തീരുമാനം ആർ.ബി.ഐ നേരത്തെ തന്നെ എടുത്തിരുന്നു. എന്നാൽ, ഇത്​ എപ്പോൾ മുതൽ നടപ്പാക്കി തുടങ്ങുമെന്ന്​ കേന്ദ്രബാങ്ക്​ വ്യക്​തമാക്കിയിരുന്നില്ല. 

Tags:    
News Summary - Fed up with ‘no cash’ in nearest ATMs? Banks to pay fines from October

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.