ചെന്നൈ: വിദേശനാണ്യവിനിമയച്ചട്ടലംഘനക്കേസിൽ അണ്ണാഡിഎംകെ അമ്മ നേതാവ് ടി.ടി.വി. ദിനകരനെതിരെ കോടതി കുറ്റം ചുമത്തി. എഗ്മൂർ അഡീഷനൽ ചീഫ് മെേട്രാപൊളിറ്റൻ മജിസ്ട്രേറ്റ് എസ്. മളർമതിക്ക് മുന്നിൽ ഹാജരായ ദിനകരൻ ആരോപണം നിഷേധിച്ചു. വിചാരണ ഈ മാസം 22ന് ആരംഭിക്കും. വിദേശനാണ്യവിനിമയച്ചട്ടലംഘനവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ദിനകരനെതിരെ രണ്ടുകേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. റിസർവ് ബാങ്കിെൻറ അനുമതിയില്ലാതെ ലക്ഷക്കണക്കിന് ഡോളർ ഇന്ത്യൻ രൂപയിലേക്കു മാറ്റി വിവിധ കമ്പനികളുടെ അക്കൗണ്ടിൽ നിക്ഷേപിച്ചതുമായി ബന്ധപ്പെട്ടാണ് ഒരു കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.