സഭയിൽ ജയ-ധൻഖർ പോര്; നിങ്ങൾ സെലിബ്രിറ്റിയായിരിക്കാം, എന്നാൽ മര്യാദ പാലിക്കണം -ജയ ബച്ചനോട് ധൻഖർ

ന്യൂഡല്‍ഹി: രാജ്യസഭ അധ്യക്ഷൻ ജഗദീപ് ധൻഖർ എസ്.പിയുടെ രാജ്യസഭാംഗമായ ജയ ബച്ചനെ ജയ അമിതാഭ് ബച്ചൻ എന്ന് വിളിച്ചതിനെ ചൊല്ലി സഭയിൽ ബഹളം. ധൻഖർ അസ്വീകാര്യമായ ഭാഷയിൽ സംസാരിച്ചുവെന്നാരോപിച്ച് ജയ രംഗത്ത് വന്നു. സഭാധ്യക്ഷൻ മാപ്പുപറയണമെന്നും അവർ ആവശ്യപ്പെട്ടു. താനൊരു അഭിനേതാവാണെന്നും ആളുകളുടെ ശരീരഭാഷയും ഭാവങ്ങളും മനസിലാകുമെന്നും താങ്കളുടെ സംസാര രീതി ശരിയല്ലെന്നുമാണ് ജയ ബച്ചൻ ധൻഖറോട് പറഞ്ഞത്. 

സർ, ഞാനൊരു അഭിനേതാവാണ്. എനിക്ക് മറ്റുള്ളവരുടെ ശരീര ഭാഷയും ഭാവങ്ങളും മനസിലാക്കാൻ സാധിക്കും. ഞാൻ ക്ഷമ ചോദിക്കുകയാണ്. എന്നാൽ നിങ്ങളുടെ സംസാര രീതി ശരിയല്ല. നമ്മൾ സഹപ്രവർത്തകരാണ്. താങ്കൾ ചേംബറിലിരിക്കുന്നുണ്ടായിരിക്കാം. എന്നാൽ ഞാനും സ്കൂളിൽ പോയിട്ടുണ്ടെന്നത് ഓർമിപ്പിക്കുന്നു.​''-എന്നാണ് ജയ ബച്ചൻ പറഞ്ഞത്. സംസാരത്തിനിടെ ഇടപെട്ട ധൻഖർ അവരോട് സീറ്റിലിരിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ പ്രതിപക്ഷ ബഹളത്തിൽ ശബ്ദം മുങ്ങിപ്പോയി. 

താങ്കൾ സെലിബ്രിറ്റിയായിരിക്കാം. എന്നാൽ സഭയിൽ മര്യാദ പാലിക്കണം എന്നായിരുന്നു ഉപരാഷ്ട്രപതി ജയയോട് ഉപരാഷ്ട്രപതി പറഞ്ഞത്. അതോടെ, പ്രതിപക്ഷം സഭയിൽ ബഹളം വെക്കുകയും ഇറങ്ങിപ്പോവുകയും ചെയ്തു. പ്രതിപക്ഷ അംഗങ്ങളെ സഭാധ്യക്ഷന്‍ തുടര്‍ച്ചയായി അപമാനിക്കുന്നുവെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും എം.പിയുമായ ജയറാം രമേശ് ആരോപിച്ചു. പ്രതിപക്ഷ അംഗങ്ങള്‍ക്ക് സംസാരിക്കാന്‍ തുടര്‍ച്ചയായി അവസരം നിഷേധിക്കുകയാണെന്നും ജയ്റാം രമേശ് പറഞ്ഞു. 

മറ്റ് പ്രതിപക്ഷ നേതാക്കളും ജയ ബച്ചന് പിന്തുണയുമായി രംഗത്തെത്തി. ധൻഖറിനെതിരായ ജയ ബച്ചന്റെ പരാമർശത്തിൽ ബി.ജെ.പി അധ്യക്ഷൻ കൂടിയായ ജെ.പി. നദ്ദ പ്രമേയം അവതരിപ്പിച്ചു. അതിനിടെ, രാജ്യസഭയിൽ ഉപരാഷ്ട്രപതിക്കെതിരെ ഇംപീച്ച്മെന്റിനുള്ള ശ്രമം ​പ്രതിപക്ഷം ആരംഭിച്ചതായും റിപ്പോർട്ടുണ്ട്.  

Tags:    
News Summary - Fiery Jaya Bachchan Jagdeep Dhankhar Clash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.