ന്യൂഡൽഹി: നടപടികളിലേക്ക് കടക്കാതെ 15 മിനിറ്റിനുള്ളിൽ രാജ്യസഭയും ലോക്സഭയും അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ബജറ്റ് സമ്മേളനത്തിെൻറ രണ്ടാം സെഷനാണ് അനിശ്ചിതകാലത്തേക്ക് പിരിഞ്ഞത്. പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധത്തെ തുടർന്ന് സഭാനടപടികൾ നിരന്തരമായി തടസപ്പെട്ടിരുന്നു. അതേ സമയം, വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാനായി കേന്ദ്രസർക്കാർ സർവകക്ഷി യോഗം വിളിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
മാർച്ച് അഞ്ച് മുതൽ വിവിധ വിഷയങ്ങൾ ഉയർത്തി പ്രതിപക്ഷം പാർലമെൻറിൽ ബഹളം തുടർന്നിരുന്നു. ആന്ധ്രക്ക് പ്രത്യേക പദവി ആവശ്യപ്പെട്ട് ടി.ഡി.പി എം.പിമാരും കാവേരി മാനേജ്മെൻറ് ബോർഡ് വിഷയത്തിൽ തമിഴ്നാട്ടിൽ നിന്നുള്ള എം.പിമാരും ബഹളം വെച്ചു. സമ്മേളനത്തിനിടെ ഉയർന്നുവന്ന ബാങ്ക് തട്ടിപ്പ് വാർത്തകളും സഭയെ പ്രക്ഷുബ്ധമാക്കി.
രാജ്യസഭക്ക് 115 മണിക്കൂറും ലോക്സഭക്ക് 111 മണിക്കൂറുമാണ് നഷ്ടമായത്. 169.5 കോടിയാണ് സഭാനടപടികൾ തടസ്സപ്പെട്ടതിലുടെ ഖജനാവിന് നഷ്ടമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.