ഒടുവിൽ ‘ഇത്തവണ 400’ സംഭവിച്ചു, പക്ഷേ മറ്റൊരു രാജ്യത്താണെന്ന് മാത്രം -ബി.ജെ.പിയെ പരിഹസിച്ച് തരൂർ

ന്യൂഡൽഹി: ബ്രിട്ടനിലെ തെരഞ്ഞെടുപ്പ് ഫലത്തിന്‍റെയും ഭണമാറ്റത്തിന്‍റെയും പശ്ചാത്തലത്തിൽ ബി.ജെ.പിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. ലോക്സഭ തെരഞ്ഞെടുപ്പിൽ 400 സീറ്റ് നേടുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തെ ബ്രിട്ടനിൽ ലേബർ പാർട്ടി 412 സീറ്റ് നേടിയതുമായി ചേർത്തുവെച്ചാമ് തരൂർ പ്രതികരിച്ചത്.

‘ഒടുവിൽ അബ് ക ബാർ, 400 പാർ സംഭവിച്ചു, പക്ഷേ മറ്റൊരു രാജ്യത്താണെന്നു മാത്രം’ -എന്നായിരുന്നു തരൂരിന്റെ പരിഹാസം.

ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഒറ്റക്ക് 370 സീറ്റും എൻ.ഡി.എ 400 സീറ്റും നേടും എന്നായിരുന്നു ബി.ജെ.പി നേതാക്കൾ ഉയർത്തിക്കാട്ടിയിരുന്നത്. എന്നാൽ, തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ 240 സീറ്റുകളേ ബി.ജെ.പിക്ക് നേടാനായുള്ളൂ. എൻ.ഡി.എ മുന്നണിക്കാകട്ടെ 293 സീറ്റുകളും.

14 വ​ർ​ഷ​ത്തെ ക​ൺ​സ​ർ​വേ​റ്റി​വ് ഭ​ര​ണ​ത്തി​ന് അ​ന്ത്യം കു​റി​ച്ച് ബ്രി​ട്ട​നി​ൽ 650 അം​ഗ സ​ഭ​യി​ൽ ലേ​ബ​ർ പാ​ർ​ട്ടി 412 സീ​റ്റാണ് നേ​ടിയത്. ക​ൺ​സ​ർ​വേ​റ്റീ​വ് പാ​ർ​ട്ടി​ക്ക് കേ​വ​ലം 121 സീ​റ്റ് നേ​ടാ​നേ ക​ഴി​ഞ്ഞു​ള്ളൂ. 326 സീ​റ്റാ​ണ് ഭൂ​രി​പ​ക്ഷ​ത്തി​ന് വേ​ണ്ട​ത്.

Tags:    
News Summary - Finally ab ki baar 400 paar happened but in another country says Sashi Tarur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.