കറന്‍സി രഹിതമാകുന്നത് ഭാവിയില്‍ ഗുണകരമാവും -ജെയ്റ്റ്ലി

ന്യൂഡല്‍ഹി: കറന്‍സി രഹിതമാകുന്നത് ഭാവിയില്‍ കൂടുതല്‍ ഗുണകരവും ശുദ്ധവുമായ സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ന്യൂഡല്‍ഹിയില്‍ ഡിജി-ധന്‍ മേളയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം ഫണ്ടുകൾ രാജ്യത്തെ ബാങ്കിങ് മേഖലയെ കൂടുതൽ ശക്തമാക്കി. പണം കൃത്യമായ രീതിയിൽ എത്തിയതോടെ ബാങ്കിങ് മേഖല ശക്തമാക്കി. ഇതിലൂടെ ഗ്രാമപ്രദേശങ്ങളുടെ വികസനത്തിനും സാമൂഹികക്ഷേമത്തിനുള്ള ഫണ്ട് ലഭ്യമായെന്നും ധനമന്ത്രി പറഞ്ഞു.

അതേസമയം, കറന്‍സി രഹിതമാകുക എന്നാല്‍ കറന്‍സി ഇല്ലാത്ത അവസ്ഥയല്ലെന്നും കറന്‍സി വിനിമയം കുറഞ്ഞ സമ്പദ്‌വ്യവസ്ഥയാണെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കി. വ്യാജനോട്ടുകള്‍ മുതല്‍ തീവ്രവാദത്തിനു വരെ കാരണം കറന്‍സിയെ അമിതമായി ആശ്രയിക്കുന്നതാണെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

പണത്തിന്റെ കൃത്യമായ ഉറവിടം കാണിക്കുന്നതിലൂടെ കൂടുതൽ നികുതി ലഭിക്കുന്നു. ദീർഘകാലത്ത് ഇത് വലിയ സഹായമാണ് ഉണ്ടാക്കുക. സമാന്തര സമ്പദ്‍വ്യവസ്ഥയിലൂടെ കടന്നുപോയിരുന്ന ഇത്തരം പണം കൃത്യമായ മാർഗത്തിലൂടെ പോകുമ്പോൾ ഇന്ത്യയുടെ സമ്പദ്ഘടനയെ വലിയ രീതിയിൽ സഹായിക്കുമെന്നും ജെയ്റ്റ്‍ലി പറഞ്ഞു.

സാധരണക്കാര്‍ക്ക് കറന്‍സി രഹിതമാകുന്നതിന്‍റെയും ഡിജിറ്റല്‍ ഇടപാടുകളുടെയും ഗുണം എന്തെന്ന് മനസ്സിലായിട്ടുണ്ട്. എന്നാല്‍  പ്രതിപക്ഷത്തിന് ഇത് മനസിലാക്കാൻ കൂടുതൽ സമയം വേണ്ടി വരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആധാര്‍-അധിഷ്ഠിത പെയ്‌മെന്റ് സംവിധാനം കാര്‍ഡുകളും മൊബൈല്‍ഫോണുകളും ഇല്ലാത്തവര്‍ക്ക് സഹായകമാകുമെന്നും ധനമന്ത്രി വ്യക്തമാക്കി. പണം ബാങ്കില്‍ എത്തിയതോടെ അജ്ഞാത ഇടപാടുകള്‍ക്ക് അറുതിയായി. ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് പ്രഖ്യാപിച്ച സമ്മാന പദ്ധതി ഏറെ ഗുണപ്രദമാണെന്നും ഇത്തരം പദ്ധതികള്‍ ദക്ഷിണ കൊറിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഏറെ വിജയകരമായിരുന്നെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

 

 

 

Tags:    
News Summary - Finance Minister Arun Jaitley Clarifies On Capital Gains Tax After PM Modi's Speech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.