ന്യൂഡൽഹി: സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള ഭരണഘടന ഭേദഗതി ബിൽ ചൊവ്വാഴ്ച ലോ ക്സഭയിൽ അവതരിപ്പിക്കാമെന്നല്ലാതെ മോദിസർക്കാർ കാലാവധി തികക്കുന്നതിനു മുമ്പ് നടപ്പിൽവരുത്താൻ കഴിയില്ല. സാമ്പത്തിക സംവരണം നടപ്പാകണമെങ്കിൽ ഇനി വരുന്ന സർക്കാറിനും പല കടമ്പകൾ പിന്നിടണം.
ബിൽ അവതരിപ്പിച്ചാൽ അത് സഭസമിതിയുടെ പഠനത്തിനു പോകും. ശീതകാല സമ്മേളനത്തിെൻറ അവസാന ദിവസം അവതരിപ്പിക്കുന്ന ബിൽ, സർക്കാറിെൻറ വ്യഗ്രത പ്രകാരം ഫെബ്രുവരിയിൽ നടക്കുന്ന ബജറ്റ് സമ്മേളനത്തിൽ പഠനശേഷം ലോക്സഭയിൽ ചർച്ചക്ക് കൊണ്ടുവരാൻ കഴിഞ്ഞേക്കും. കേവല ഭൂരിപക്ഷത്തിെൻറ ബലത്തിൽ ലോക്സഭയിൽ പാസാക്കാനും സാധിച്ചെന്നു വരും. എന്നാൽ, തുടർന്നങ്ങോട്ട് പലവിധ കടമ്പകളാണ്. നിലവിലെ സംവരണത്തെ തൊടുന്നില്ലാത്തതുകൊണ്ട് വിവിധ പ്രാദേശിക പാർട്ടികളിൽനിന്ന് വലിയ എതിർപ്പ് ഉണ്ടാകാനില്ലെങ്കിലും രാജ്യസഭയിൽ സർക്കാറിന് ഭൂരിപക്ഷമില്ല. സി.പി.എമ്മും മറ്റും സാമ്പത്തിക സംവരണത്തിന് അനുകൂലമാണെങ്കിലും, വ്യവസ്ഥകളുടെ സ്വഭാവം ബില്ലിനോടുള്ള സമീപനത്തെ ബാധിക്കും.
മുത്തലാഖ് ബിൽ രണ്ടുവട്ടം കൊണ്ടുവന്നിട്ടും രാജ്യസഭ കടത്തിവിടാൻ സർക്കാറിന് സാധിച്ചില്ല. സാമ്പത്തിക സംവരണ ബില്ലിെൻറ കാര്യത്തിലാകെട്ട, എതിർപ്പുകൾക്കൊപ്പം സമയ പരിമിതിയും സർക്കാറിനുണ്ട്. തെരഞ്ഞെടുപ്പിനു മുമ്പ് വോട്ട് ഒാൺ അക്കൗണ്ട് പാസാക്കി പിരിയുന്ന ബജറ്റ് സമ്മേളനം ഏതാനും ദിവസത്തേക്കു മാത്രമായിരിക്കും. ഭരണഘടന ഭേദഗതി നിശ്ചിത അനുപാതത്തിൽ സംസ്ഥാന നിയമസഭകൾ പാസാക്കണമെന്നുണ്ട്. പാർലമെൻറിെൻറ ഇരുസഭയും പിന്നിടാതെ ഇൗ നടപടിയിലേക്ക് കടക്കാൻ പറ്റില്ല. പാർലമെൻറും നിയമസഭകളും പാസാക്കി രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെയാണ് ബിൽ നിയമമാവുക. സംവരണ അനുപാതം മാറ്റിമറിക്കുന്നതിനാൽ ഭരണഘടന ഭേദഗതി സുപ്രീംകോടതിയിൽ ചോദ്യംചെയ്യപ്പെടുമെന്ന് വ്യക്തം. സുപ്രീംകോടതിയുടെ പരിശോധന തീരാനും സമയമെടുക്കും.
സാമൂഹികമായ പിന്നാക്ക സ്ഥിതിയാണ്, സാമ്പത്തികാവസ്ഥയല്ല സംവരണത്തിെൻറ അടിസ്ഥാന തത്ത്വം. ക്വോട്ടക്കുള്ളിൽ ക്വോട്ട നൽകാനുള്ള ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ സർക്കാറുകളുടെ നിയമനിർമാണം സുപ്രീംകോടതി മുമ്പ് റദ്ദാക്കിയിട്ടുണ്ട്. സാമ്പത്തിക സംവരണ ക്വോട്ടയാകെട്ട, ജനറൽ ക്വോട്ടക്കുള്ളിൽ കൊണ്ടുവരുന്ന 10 ശതമാനം ക്വോട്ടയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.