ബംഗളൂരു: സാമ്പത്തിക തട്ടിപ്പുകേസിൽ കുടുങ്ങിയ ബി.ജെ.പി മുൻ മന്ത്രിയും ഖനി വ്യവസായ ഭീമനുമായ ഗാലി ജനാർദന റെഡ്ഡിയുടെ വീട്ടിൽ സെൻട്രൽ ക്രൈംബ്രാഞ്ച് സംഘം റെയ്ഡ് നടത്തി. മഞ്ജുനാഥ് ചൗധരിയുടെ നേതൃത്വത്തിലാണ് ബെള്ളാരിയിലെ റെഡ്ഡിയുടെ വീട്ടിലും ഒബുലാപുരം മൈനിങ് കമ്പനിയിലും വ്യാഴാഴ്ച രാവിലെ വിശദ പരിശോധന നടത്തിയത്.
റെഡ്ഡിയുടെ ഭാര്യാ പിതാവിനെ കമ്പനി ഒാഫിസിലേക്ക് വിളിച്ചുവരുത്തി വിവരങ്ങൾ തേടി. ഒാഫിസിലെ രേഖകളും പരിശോധിച്ചു. ഒളിവിൽ കഴിയുന്ന ജനാർദന റെഡ്ഡിയെക്കുറിച്ച് വിവരങ്ങൾക്കും കേസുമായി ബന്ധപ്പെട്ട് രേഖകൾ കണ്ടെത്തുന്നതിനുമായിരുന്നു റെയ്ഡ്. ജനാർദന റെഡ്ഡിയും അദ്ദേഹത്തിെൻറ സഹായി അലി ഖാനും ഹൈദരാബാദിലേക്ക് കടന്നതായാണ് റിപ്പോർട്ട്.
ഇരുവർക്കുമെതിരെ കഴിഞ്ഞദിവസം പൊലീസ് ലുക്ക്ഒൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. റെഡ്ഡിയുമായി കഴിഞ്ഞ മൂന്നുമാസങ്ങളിൽ ബന്ധപ്പെട്ടവരുടെ ഫോൺ വിവരങ്ങളും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.